ശിവജിത്ത് അച്ഛൻ ശിവനൊപ്പം
ശിവജിത്തിന് അഭിനയം ഇഷ്ടകലയാണ്. ചെറുപ്പം മുതലേ കണ്ടുവളരുന്നത് മിമിക്സ് ഗാനമേളയൊക്കെ ചെയ്ത് സ്റ്റേജ് തകര്‍ക്കുന്ന അച്ഛനെയാണ്. പിന്നെങ്ങനെ മകനും ആ വഴിയേ വന്നുചേരാതിരിക്കും? മോണോ ആക്ട് എച്ച്എസ് വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ ആദ്യ ക്ലസ്റ്ററില്‍ മത്സരിച്ചിറങ്ങിയ ശിവജിത്തിന് കരുത്തേകി കൂടെയുള്ളത് കലാകാരനായ അച്ഛന് ശിവന് ഭാവനയാണ്. പ്ലാവൂര്‍ ഗവ ഹയ്സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയാണ് ശിവജിത്.
പൊടിമീശ പിരിച്ചും കണ്ണാടിക്കുമുന്നില്‍ പോയി നിന്ന് ഓരോ ഡയലോഗും പറഞ്ഞാണ് അവന് വീട്ടിലൂടെ നടക്കുന്നത്. പത്താംക്ലാസായതുകൊണ്ടുതന്നെ എനിക്കല്പം ടെന്‍ഷന്‍ ഉണ്ട്. പക്ഷേ എത്ര പറഞ്ഞാലും അവന് അഭിനയവഴിയേ തന്നെ- അച്ഛന് ശിവന് മകനെപ്പറ്റി വാചലനാവുന്നു.
30 വര്‍ഷത്തോളം സ്റ്റേജ് ആര്ടിസ്റ്റായിരുന്നു ശിവന്. തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ കോളേജില്‍ നിന്ന് നടനഭൂഷണം ഡിപ്ലോമ എടുത്തശേഷം മിമിക്സ് ഗാനമേളകളിലും മറ്റ് സ്റ്റേജ് പ്രോഗ്രാമുകളിലുമൊക്കെ നിറസാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റേത്. സുരാജ് വെഞ്ഞാറമ്മൂടിനെപ്പോലെയുള്ള പ്രശസ്ത സിനിമ താരങ്ങളുടെയൊപ്പം വേദി പങ്കിട്ട ഓര്‍മകളൊക്കെ പറയുമ്പോള്‍ ശിവന്റെ മുഖത്ത് സന്തോഷവും അഭിമാനവും മാത്രം. ഇപ്പോള്‍ സംഗീതമേഖലയാണ് ശിവന്റെ തട്ടകം.
മോണോആക്ട് മത്സരം കഴിഞ്ഞയുടനെ മിമിക്രി വേദിയിലേക്കിറങ്ങുകയായിരുന്നു ശിവജിത്. അച്ഛന് പൂര്‍ണ പിന്തുണയുമായി കൂടെയുള്ളപ്പോള്‍ ഇഷ്ടം പിന്തുടരാന് തന്നെ തീരുമാനമെന്ന് പറയുകയാണ് കൊച്ചുമിടുക്കന്.
Content Highlights: state school youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..