നേപ്പാളില്‍ നിന്ന് സഷിയെത്തി; ഓട്ടന്‍തുള്ളല്‍ കാണാന്‍, ഒപ്പം കേരളവും


ശ്രീഷ്മ എറിയാട്ട്‌

സഷി ഗുരുങ് / ഗോപീകൃഷ്ണയ്ക്കും ഗോപികയ്ക്കുമൊപ്പം സഷി ഗുരുങ്ങ് | ഫോട്ടോ: അഭിലാഷ് ചിറക്കടവ്

'ദിസ് ഈസ് സോ നൈസ്' ആദ്യമായി ഓട്ടന്‍തുള്ളല്‍ കണ്ടതിന്റെ കൗതുകം മാറാത്ത കണ്ണുകളോടെ സഷി ഗുരുങ് തന്റെ കലോത്സവ അനുഭവം പങ്കുവെച്ചു. ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ സഷി ഗുരുങ് കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. പത്തനംതിട്ട ആറന്മുള സ്വദേശിയും ഓട്ടന്‍തുള്ളല്‍ കലാകാരിയുമായ ഗോപികയുടെ സഹപാഠിയാണ് സഷി. ഗോപികക്കൊപ്പമാണ് കോഴിക്കോട്ടേക്ക് വണ്ടികേറിയത്. നേപ്പാളിലെ പൊക്കാറയാണ് സ്വദേശം.

കലോത്സത്തിനെത്തിയ ഗോപികയുടെ സഹോദരന്‍ ഗോപീകൃഷ്ണ ഹൈസ്‌കൂള്‍ വിഭാഗം ഓട്ടന്‍തുള്ളല്‍ മത്സരാര്‍ഥിയായിരുന്നു. ഗോപീകൃഷ്ണ ചായമണിയുന്നത് മുതല്‍ സ്റ്റേജില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും കൗതുകത്തോടെ സഷി നോക്കികണ്ടു. 'ഇത്രയും വലിയ ഒരു പ്രോസസ്സ്, അധ്വാനം ഇതിന് പിന്നിലുണ്ടെന്ന് കരുതിയതേയില്ല. ഓട്ടന്‍തുള്ളലിന്റെ ചിത്രങ്ങള്‍, വീഡിയോകള്‍ എല്ലാം കണ്ടപ്പോള്‍ വേഷവിധാനങ്ങള്‍ റെഡിമെയ്ഡ് ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇവിടെ വന്ന് നേരിട്ട് എല്ലാം കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി', സഷി പറഞ്ഞു.

'ഞാന്‍ വളര്‍ന്നത് നഗരത്തിലായതിനാല്‍ നേപ്പാളിലെ കലകളൊന്നും അങ്ങനെ കാണാന്‍ സാധിച്ചിട്ടില്ല. അവിടെ പല കമ്മ്യൂണിറ്റികള്‍ക്കിടയിലും പല കലാരൂപങ്ങളുമുണ്ട്. എന്നാല്‍ ഓട്ടന്‍തുള്ളലും കേരളവും എനിക്ക് ഇഷ്ടപ്പെട്ടു. യാത്രാക്ഷീണമുണ്ട്. കാലാവസ്ഥ കുറച്ച് ബുദ്ധിമുട്ടായി തോന്നി.'

ഇനിയും കലോത്സവം കാണാന്‍ വരുമോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും വരുമെന്നായിരുന്നു സഷിയുടെ മറുപടി. 'അടുത്ത വര്‍ഷം ഇതുപോലെ ഒരു അവസരം കിട്ടിയാല്‍ ഞാന്‍ തീര്‍ച്ചയായും വരും. ഇങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമാണ്.',സഷി ചിരിച്ചുകൊണ്ട് കൂട്ടുകാരി ഗോപികയുടെ തോളിലേക്ക് ചാഞ്ഞു.

ചെറിയ കുട്ടി ആയിരുന്നപ്പോഴാണ് സഷി കടല് കണ്ടത്. അതുകൊണ്ട് തന്നെ കോഴിക്കോടെത്തിയപ്പോള്‍ കടല്‍ തീരത്ത് പോകാന്‍ മറന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ബീച്ചില്‍ പോയതിന്റെയും കേരളത്തില്‍ വന്നതിന്റെയും അതിയായ സന്തോഷത്തിലാണ് സഷി.

Content Highlights: shashi arrived from nepal to see ottan thullal and kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented