ഗോപികയും അനിയൻ ഗോപീകൃഷ്ണയും | ഫോട്ടോ: അഭിലാഷ് ചിറക്കടവ്
ഒരു വീട്ടില്‍നിന്നും ഒന്നിച്ചൊരു കലോത്സവ വേദിയിലെത്തിയ കഥപറയാനുണ്ട് പത്തനംതിട്ട ആറന്മുളയില്നിന്നും കലോത്സവത്തിനെത്തിയ ഗോപീകൃഷ്ണയ്ക്കും സഹോദരി ഗോപികയ്ക്കും.
പത്താംക്ലാസ് വിദ്യാര്‍ഥിയായ ഗോപീകൃഷ്ണയ്ക്ക് ഫുള്‍ സപ്പോര്‍ട്ടുമായാണ് ഇന്ന് ഗോപിക എത്തിയിരിക്കുന്നത്. കിടങ്ങന്നൂര്‍ എസ്.വി.ജി.വി എച്ച്.എസ്.എസ്. സ്കൂളിലാണ് ഗോപീകൃഷ്ണ പഠിക്കുന്നത്. സ്കൂളിലായിരുന്നപ്പോള്‍ ഓട്ടന്തുള്ളലായിരുന്നു ഗോപികയുടെ പ്രധാന മത്സരയിനം. മൂന്നുതവണ സംസ്ഥാനതലത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട് ഈ കലാകാരി. ഇപ്പോഴും വേദികളില്‍ ഓട്ടന്തുള്ളല് അവതരിപ്പിക്കുന്നു.
അനിയന്റെ കലാമികവിന് എന്നും കൈയടിച്ച് കൂടെനില്‍ക്കുന്ന ഗോപിക ഇപ്പോള്‍ ബാഗ്ലൂരില്‍ നഴ്സിങ് പഠിക്കുകയാണ്. 'നാല് വര്‍ഷം ഓട്ടന്തുള്ളല് പഠിച്ചു. ഇപ്പോള്‍ ബാഗ്ലൂരായതിനാല് പഠനം മുടങ്ങിക്കിടക്കുകയാണ്. എങ്കിലും സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്'- ഗോപിക പറഞ്ഞു.
സംസ്ഥാന കലോത്സവത്തില്‍ ഓട്ടന്‍തുള്ളലിന് പുറമെ വഞ്ചിപ്പാട്ടിലും ഗോപീകൃഷ്ണ പങ്കെടുക്കുന്നുണ്ട്. കലാമണ്ഡലം നിഖിലാണ് ഓട്ടന്തുള്ളല് പഠിപ്പിക്കുന്നത്. പടയണിയിലും പരിശീലനം നേടിയിട്ടുള്ള ഗോപീകൃഷ്ണന് ആദ്യമായാണ് സംസ്ഥാനതലത്തില്‍ പങ്കെടുക്കുന്നത്. അനിയന്റെ കന്നിയങ്കത്തില്‍ എ ഗ്രേഡുമായി മടങ്ങാനായതിന്റെ സന്തോഷത്തിലാണ് ഗോപികയും അച്ഛന് പ്രദീപും.
Content Highlights: School Kalolsavam 2023, thullal competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..