ജോയ് പി.കെ. | ഫോട്ടോ:അഭിലാഷ് നായർ
'ഞാന്‍ അണിയിച്ചൊരുക്കുന്ന കുട്ടികള്‍ക്ക് സമ്മാനം കിട്ടുന്നത് എനിക്ക് കിട്ടുന്നതുപോലെതന്നെയല്ലേ?...' കലോത്സവങ്ങള്‍ക്ക് കുട്ടികളെ ചായമിടീക്കാന് തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടാവുന്നു. എന്നാല്‍, പഠിക്കുന്ന കാലത്ത് എട്ട് വര്‍ഷം കലോത്സവത്തിന് സംസ്ഥാനതല വിജയിയായിരുന്നു താനെന്ന് സ്വാഭിമാനം വിളിച്ചുപറയുകയാണ് ജോയ് പി. കെ. എന്ന ചാലക്കുടിക്കാരന്‍. സ്കൂളിലും കോളേജിലും കലോത്സവ അരങ്ങുകളില്‍ നാടോടി നൃത്തത്തിന്റെയും സംഘനൃത്തത്തിന്റെയും വേദികള്‍ അടക്കിവാണ ഒരു കാലമുണ്ടായിരുന്നു തനിക്കെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു.
അഷ്ടമിച്ചിറ ഗാന്ധിസ്മാരക ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടോടിനൃത്തത്തിന് സംസ്ഥാനതല വിജയിയായത്. പിന്നീട്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ പഠിക്കുമ്പോള്‍ പ്രീ-ഡിഗ്രിയും ഡിഗ്രിയും, പിജിയുമടക്കം ഏഴ് കൊല്ലം തുടര്‍ച്ചയായി കാലിക്കറ്റ് സര്‍വ്വകലാശാല കലോത്സവങ്ങളിലെ നാടോടിനൃത്തം, സംഘനൃത്തം വേദികളിലെ വിജയതാരമായിരുന്നു ജോയ് മാഷ്. അന്നൊക്കെ തനിക്ക് ചായമിട്ടു തന്നിരുന്ന രാമകൃഷ്ണന് മാഷാണ് തന്റെ ഉള്ളില്‍ ഒരു മേക്കപ്പ് മാനും ഉണ്ടെന്ന് പറഞ്ഞിരുന്നത്. പഠനത്തിനുശേഷം, ഐ.ടി.ഐയില്‍ അധ്യാപകനായി ജോലി ചെയ്തപ്പോള്‍ രാമകൃഷ്ണന് മാഷിനോടൊപ്പം ചായമിടാന്‍ അസിസ്റ്റന്റായി പോകുമായിരുന്നു. അഞ്ച് കൊല്ലങ്ങള്‍ക്ക് ശേഷമാണ് സ്വന്തമായി ചായം പൂശല്‍ ജോലിയായി മാറ്റിയത്.
കോളേജ് കാലത്തിനുശേഷം ഡാന്‍സ് മുന്നോട്ടുകൊണ്ടുപോകാതെ അണിയറ പ്രവര്‍ത്തനത്തില്‍ മുഴുകിയതില്‍ ഖേദമൊന്നുമില്ല ഈ 58കാരന്. അരങ്ങത്തുള്ളതിനേക്കാള് ടെന്‍ഷന്‍ കുറവാണ് അണിയറയില്‍. ഇന്നത്തെ കാലത്ത്, കലോത്സവത്തിന്റെ പേരിലുള്ള വാശിയും പ്രഷറും കൂടുമ്പോള്‍ അവതരണത്തെക്കാള്‍ സ്വസ്ഥം പിന്നണിപ്രവര്ത്തനമാണെന്നാണ് ജോയ് മാഷ് പറയുന്നത്. 'പിന്നെ ഞാന്‍ അണിയിച്ചൊരുക്കുന്ന കുട്ടികള്‍ക്ക് സമ്മാനം കിട്ടുന്നത് എനിക്ക് കിട്ടുന്നതുപോലെതന്നെയല്ലേ? 'എന്നും ചോദിക്കുന്നു അദ്ദേഹം. അണിയിച്ചൊരുക്കല്‍ എന്ന കലയോടുള്ള ഇഷ്ടവും ഭ്രമവുമാണ് ഒരു ബ്യൂട്ടീഷനെത്തന്നെ പങ്കാളിയായി തിരഞ്ഞെടുക്കാന്‍ കാരണം. രണ്ട് പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്.
Content Highlights: School kalolsavam 2023, Joy master
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..