കലോത്സവത്തിൽ ഭരതനാട്യത്തിന് മത്സരാർഥിക്ക് ചമയമിട്ട് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.
61-ാം സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ ഭരതനാട്യത്തിന് മത്സരാര്‍ഥിക്ക് ചമയമിട്ട് മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. തിരുവനന്തപുരത്തുനിന്നുള്ള ഐശ്വര്യയ്ക്കാണ് രഞ്ജു ഇത്തവണ മേക്കപ്പ് ഇട്ടത്. ക്ലാസിക്കല്‍ നൃത്തങ്ങള്‍ക്ക് മേക്കപ്പ് ഇടുന്നത് താന്‍ പണ്ടെങ്ങോ ഉപേക്ഷിച്ചതാണെന്നും വര്‍ഷങ്ങള്‍ക്കിപ്പുറം കലോത്സവവേദിയില്‍ വന്നപ്പോള്‍ വീണ്ടും മേക്കപ്പ് ചെയ്യാന്‍ ഒരു മോഹം തോന്നിയെന്നും രഞ്ജു പറയുന്നു. ഉടന്‍ തന്നെ ആഗ്രഹം മേക്കപ്പ് ആര്‍ട്ടിസ്റ്റായ നന്ദയോട് പറഞ്ഞപ്പോള്‍ നന്ദ അതിന് അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു.
'പുരുഷശരീരത്തിലുള്ള സ്ത്രീമനസ്സുമായാണ് ഏറ്റവുമവസാനം പങ്കെടുത്ത കലോത്സവവേദിയില്‍ നിന്ന് മടങ്ങുന്നത്. ഇന്ന് കലോത്സവവേദിയില്‍ വന്നപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള ധാരാളമാളുകളെ കാണാനും അവരോടിടപെഴകാനും സാധിച്ചതില്‍ സന്തോഷമുണ്ട്. മേക്കപ്പ് ആര്‍ടിസ്റ്റുകളാണ് കൂടുതലും. വളരെ അഭിമാനത്തോടെയാണ് താന്‍ ഈ കലോത്സവവേദിയില്‍ നില്‍ക്കുന്നത് '- രഞ്ജുവിന്റെ വാക്കുകളില്‍ തികഞ്ഞ സംതൃപ്തി.
കുട്ടികള്‍ മത്സരയിനങ്ങളെ വളരെ ഗൗരവപൂര്‍വ്വം സമീപിക്കുന്നെന്നും കലാമത്സരങ്ങളൊക്കെ ഒന്നിനൊന്നിന് മികച്ചതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Content Highlights: school kalolsavam 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..