പൈങ്കുളം നാരായണചാക്യാർ | Photo: സരിൻ എസ്.രാജൻ
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി കൂടിയാട്ട മത്സരത്തിന് ഇത്തവണയും പൈങ്കുളം പെരുമ. പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിലാണ് ഇത്തവണയും മുഴുവന്‍ ടീമുകളും അരങ്ങിലെത്തുന്നത്. 'കലയെ ഒരിക്കലും മത്സരമായി കാണരുത്'- ശിഷ്യര്‍ തമ്മിലുള്ള മത്സരമാണോ സംസ്ഥാന കലോത്സവമെന്ന ചോദ്യത്തിന് പൈങ്കുളത്തിന്റെ മറുപടി ഇങ്ങനെ. കലോത്സവ ശിക്ഷണത്തില്‍ ചാക്യാര്ക്കിത് 34-ാമത്തെ വര്‍ഷം. 150-ഓളം വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ഇത്തവണ കൂടിയാട്ട വേദിയിലെത്തുന്നത്
എണ്‍പതുകളില്‍ കലാമണ്ഡലത്തില്‍ ചാക്യാര്‍ കൂത്ത് പഠിച്ചാണ് പരിശീലന രംഗത്തേക്ക് നാരായണ ചാക്യാര്‍ എത്തുന്നത്. 1986-ല്‍ കലോത്സവ വേദികളില്‍ ചാക്യാര്‍ കൂത്ത് തുടങ്ങുന്നതോടെയാണ് പരിശീലന രംഗത്തേക്ക് എത്തുന്നത്. 1987 മുതല്‍ കലോത്സവ വേദികളിലെ നിറ സാന്നിധ്യമാണ് നാരായണ ചാക്യാര്‍.
കൂടിയാട്ടത്തെ കലോത്സവ വേദിയിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. 1991-ലാണ് കലോത്സവ വേദിയില്‍ കൂടിയാട്ടം ഉള്‍പ്പെടുത്തുന്നത്. 1993- ല്‍ മത്സരിക്കാന്‍ ആവശ്യത്തിന് ടീം ഇല്ലാത്തതിനാല്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി ആലുവയില്‍ നിന്നൊരു ടീമിനെ എത്തിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ധാരാളം ടീം കൂടിയാട്ടത്തിന് എത്തിത്തുടങ്ങി. നിലവില്‍ 50 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കോവിഡ് കാലമായതിനാലാണ് ഇക്കുറി ടീമുകള്‍ പത്തിലേക്കൊതുങ്ങിയതെന്ന് പറയുന്നു പൈങ്കുളം.
Content Highlights: Painkulam narayana chakyar, Kerala state school youth festival 2023, kalolsavam, koodiyattam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..