കലാമണ്ഡലം പ്രസന്നകുമാരി
പതിനഞ്ചാമത്തെ വയസ്സിലാണ് പ്രസന്നകുമാരി ടീച്ചറുടെ ജീവിതത്തിലേക്ക് നങ്ങ്യാര്‍കൂത്ത് എത്തുന്നത്. അവിചാരിതമായി കണ്ട് നങ്ങ്യാര്‍കൂത്തിന്റെ ചിത്രം ആ കല പഠിക്കണമെന്ന ആഗ്രഹത്തിന് കാരണമായി. നങ്ങ്യാര്‍കൂത്തിന്റെ ലോകത്ത് 35 വര്‍ഷമായി സജീവമാണ് തൃശ്ശൂര്‍ സ്വദേശിനായ കലാമണ്ഡലം പ്രസന്നകുമാരി. 2013 മുതല്‍ കലോത്സവങ്ങളിലെ നങ്ങ്യാര്‍കൂത്ത് വേദികളില്‍ ടീച്ചര്‍ സജീവ സാന്നിധ്യമാണ്. ഈ വട്ടം നാല് കുട്ടികളാണ് ടീച്ചറുടെ ശിക്ഷണത്തില്‍ അരങ്ങില്‍ കയറുന്നത്.
'ഞാന്‍ നങ്ങ്യാര്‍കൂത്ത് പഠിക്കുമ്പോള്‍ എന്റെ വീട്ടുകാര്‍ക്കൊന്നും ഈ കലയെ കുറിച്ച് കാര്യമായി അറിയില്ലായിരുന്നു. ഒരു സാധാരണകുടുബത്തില്‍ ജനിച്ച എനിക്ക് ഓര്മവെച്ച നാള് മുതല്‍ കലാകാരിയാവണമെന്നായിരുന്നു ആഗ്രഹം. വീട്ടുകാര്‍ അന്ന് ആഗ്രഹത്തിന് ഒപ്പം നിന്നു', ടീച്ചര്‍ മനസ്സുതുറന്നു.
യുവജനോത്സവ വദികളിലേക്ക് കുട്ടികളെ ഒരുക്കി വിടുമ്പോഴും മനസ്സില്‍ ഒരു വേദനയുണ്ട് പ്രസന്ന ടീച്ചര്‍ക്ക്. 30 മാര്‍ക്കിന് വേണ്ടി മാത്രമുള്ള ഓട്ടപ്പാച്ചിലായി ഇതു മാറുന്നുണ്ടെന്നാണ് ടീച്ചറുടെ പരാതി. 'ചില കുട്ടികള്‍ അസാമാന്യമായ സര്ഗ്ഗവാസനയുമായിട്ടായിരിക്കും വരുന്നത്. എന്നാല്‍ മത്സരങ്ങള്‍ അവസാനിക്കുന്നതോടെ അവര്‍ ഈ കലയെ അപ്പാടെ മറന്ന് പോവുന്നു. അവരെ പൂര്‍ണ്ണമായി കുറ്റം പറയാന്‍ പറ്റില്ല. വലിയ സാമ്പത്തിക ചിലവ് ഈ കലാരുപത്തിന് വേണ്ടി വരുന്നുണ്ട്. കല പരിപോഷിപ്പിച്ചെടുക്കാനുള്ള സാമുഹിക ചുറ്റുപാടുകള്‍ ഇവിടെയില്ല', പ്രസന്നകുമാരി പറഞ്ഞു.
'സര്‍ക്കാര്‍ തലത്തില്‍ ഇതിനെ ചേര്‍ത്തു നിര്‍ത്താന്‍ അവസരമൊരുക്കേണ്ടതാണ്. ടൂറിസം രംഗത്തും ഉയര്‍ത്തി പിടിക്കേണ്ടതാണ് ഈ കല. ഞങ്ങള്‍ ഒരുകൂട്ടം കലാകാരാന്മാര്‍ ഈ സമൂഹത്തിലുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ അതൊരു തുടക്കമായിരിക്കും.ഓരോ വര്‍ഷവും മുന്നില്‍ വരുന്ന കുട്ടികള്‍ക്ക് പുതുമയുള്ള എന്തെങ്കിലും പറഞ്ഞ് കൊടുക്കാനാണ് ശ്രമിക്കുന്നത്. പാരമ്പര്യത്തെ ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള നവീനമായ മാറ്റങ്ങള്‍ ഓരോ കലാരൂപത്തിനും ആവശ്യമാണ്', ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ഒരോ കൊല്ലവും ടീച്ചര്‍ക്ക് അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കം കൂടിയാണ്. പറ്റുന്നിടത്തോളം വരണം. അതാണ് ടീച്ചറുടെ ലക്ഷ്യം, ഈ കലോത്സവ കാലം കഴിഞ്ഞാല്‍ തന്റെ നൃത്ത വിദ്യാലയത്തിന്റെ തിരക്കിലേക്ക് ടീച്ചര്‍ ഓടി കയറും.
Content Highlights: Nangyarkoothu teacher prasannakumari story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..