മമ്പറം ഗവർണമെന്റ് സ്കൂളിന്റെ ചെണ്ടമേളം ടീം | Photo: Special Arrangement
കേരള സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി പതിനാലാം തവണയും കണ്ണൂര്‍ മമ്പറം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ചെണ്ടമേളം മത്സരത്തില്‍ കൊട്ടിക്കയറി. ചെണ്ടമേളം സ്ഥിരം കുത്തകയാക്കിയ സ്കൂളിന്റെ ഈ ടീം എ ഗ്രേഡോടു കൂടിയാണ് കോഴിക്കോട് നിന്ന് മടങ്ങുന്നത്. 'ചെണ്ട പ്രൊഫഷണലായി പഠിക്കുന്ന കുട്ടികള്‍ ഈ സ്കൂളില്‍ നിരവധിയുണ്ട്. പലരും പുറത്തുള്ള പരിപാടിക്ക് കൊട്ടാന്‍ പോകാറുണ്ട്. അതിനാല്‍ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ വലിയ ടെന്‍ഷനില്ല.' അധ്യാപകനായ സന്തോഷ് പറയുന്നു.
ഞങ്ങള്‍ക്കിതൊരു ഹരമാണ്. മത്സരവിജയം അല്ല, കഴിവിന്റെ പരമാവധി പുറത്തെടുക്കുകയാണ് ലക്ഷ്യം. കലോത്സവ കാലമായാല്‍ സ്കൂളില്‍ ചെണ്ടമേളം സ്ഥിരം ശബ്ദസാന്നിധ്യമാണ്. അധ്യാപകരും പൂര്‍ണ്ണപിന്തുണയുമായി ഒപ്പമുണ്ട്. ' സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. കലാപരമായി മികവ് തെളിയിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളിന്റെ സമ്പാദ്യമാണ്. അവര്‍ക്കായി എന്തിനും വേണ്ടി മുന്നിട്ടിറങ്ങാന്‍ സ്കൂളുണ്ട്', അധ്യാപകന് സന്തോഷ് പറയുന്നു
സ്കൂളും വിദ്യാര്‍ഥികളും സംയുക്തമായി പിരിവെടുത്താണ് യുവജനോത്സവത്തിനായുള്ള തുക കണ്ടെത്തുന്നത്. സ്കൂളിന്റെ ഈ അപൂര്‍വ നേട്ടത്തിനു പിന്നില്‍ പൂര്‍വ വിദ്യാര്‍ത്ഥിയായ ഉല്ലാസ് പണിക്കരാണ്. മൂന്ന് തവണ മത്സരാര്‍ത്ഥിയായും 11 തവണ ഗുരുനാഥനായും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. ചിറക്കകാവ് രാംജിത്താണ് മറ്റൊരു ഗുരുനാഥന്. 5 തവണ മത്സരാര്‍ത്ഥിയായി ഈ വിജയത്തില്‍ പങ്കാളിയായ രാംജിത്ത് കുറച്ചു വര്‍ഷങ്ങളായി ഉല്ലാസ്സിന്റെ സഹയാത്രികന് ആണ്. ഉല്ലാസ്സിന്റെ അനുജന് ശരത് എരുവട്ടിയും അഞ്ച് തവണ ഈ വിജയത്തില്‍ പങ്കാളിയായി.
Content Highlights: mambaram government school chendamelam state youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..