അപർണ
തൃശൂര്‍ സ്വദേശിയായ അപര്‍ണയുടെ ആദ്യ സംസ്ഥാന സ്കൂള്‍ കലോത്സവമാണിത്. കുച്ചുപ്പടി മത്സരത്തിന് കയറുന്നതിനു മുമ്പ് വേദി ഒന്ന് അതിരാണിപ്പാടത്തെ മെഡിക്കല്‍ റൂമില്‍ വിശ്രമിക്കുകയായിരുന്നു അപര്‍ണ. പനിയും പേശിവേദനയും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. കൂട്ടത്തില്‍ നട്ടെല്ലിന്റെ ഡിസ്കിനും പ്രശ്നമുണ്ട്. സ്റ്റേജില്‍ കയറാന്‍ കഴിയുമോ എന്ന് ആശങ്കയുണ്ടായെങ്കിലും ക്ഷീണവും വേദനയും മറന്ന് അപര്‍ണ നൃത്തമാടി, നല്ല രീതിയില്‍ത്തന്നെ. മകള്‍ കളിക്കുന്നത് കാണാന്‍ പ്രാര്‍ഥനയുമായി അമ്മ സദസ്സിലും.
കുച്ചുപ്പുടി മത്സരത്തിന് ആദ്യ ക്ലസ്റ്ററിലെ ആദ്യ ചെസ്റ്റ് നമ്പറാണ് അപര്‍ണക്ക് ലഭിച്ചത്. മേക്കപ്പ് ചെയ്തിട്ടും പനിയും ദേഹാസ്വാസ്ഥ്യവും വിട്ടുമാറാത്തതിനാല്മെഡിക്കല് റൂമില്‍ വിശ്രമിക്കുകയിരുന്നു അപര്‍ണ. രമ്യ ഹരിദാസ് എംപിയുടേയും കമ്മിറ്റിക്കാരുടെയും സഹകരണംകൊണ്ട് ചെസ്റ്റ് നമ്പര്‍ നാലാം ക്ലസ്റ്ററിലേക്ക് മാറ്റുകയായിരുന്നു.
ജില്ലാ കലോത്സവത്തിന് വേദിയില്‍ കയറിയപ്പോള്‍ മുതല്‍ അപര്‍ണക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. ബുധനാഴ്ച സാമൂതിരി സ്കൂളില്‍ നടന്ന മോഹിനിയാട്ട മത്സരത്തില്‍ എ ഗ്രേഡുമായാണ് അപര്‍ണ കുച്ചുപ്പുടി മത്സരത്തിനെതിയത്. മോഹിനിയാട്ട മത്സരത്തില്‍ ആദ്യ ക്ലസ്റ്ററിലായതുകൊണ്ട് പുലര്‍ച്ചെ ആറരക്ക് മേക്കപ്പ് ചെയ്തുവെങ്കിലും രണ്ടരയോടെയാണ് സ്റ്റേജില്‍ കയറിയത്. വയ്യാതെയായപ്പോള്‍ സ്കൂളില്‍ത്തന്നെ കിടന്നുറങ്ങി. വേദി വിട്ടുപോയത് രാത്രി 10 മണിയോടെയാണ്.
പുലര്‍ച്ചെക്ക് നന്നായി പനിച്ചു. വ്യാഴാഴ്ച സ്റ്റേജില്‍ കേറാന്‍ കഴിയുമെന്ന് വിചാരിച്ചതല്ല. പകുതിക്കുവെച്ച് വീഴുമെന്നാണ് ഓര്‍ത്തത്. നൃത്തം അവസാനമെത്തിയപ്പോഴേക്കും തിരിയുന്ന ഓരോ തിരിയലിനും അവള് കൃഷ്ണാ എന്നു വിളിക്കുകയായിരുന്നു. പ്രാര്‍ത്ഥനയുമായി ഞാനും താഴെ നില്‍ക്കുകയായിരുന്നു, അമ്മ സിന്ധു പറയുന്നു. കലോത്സവം കഴിഞ്ഞു ഒരു മാസത്തെ ചികിയില്സയാണ് ഡോക്ടര്‍മാര്‍ അപർണക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Content Highlights: Kuchipudi, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..