ആർട്ടിസ്റ്റ് മദനൻ, കലോത്സവവിജയിക്കുള്ള ട്രോഫികളുമായി നിൽക്കുന്ന പഴയ ചിത്രം.
കോട്ടയത്തേക്കുള്ള ബസ് തൃശ്ശൂരില്‍ കുറേസമയം നിര്‍ത്തിയിട്ടിരുന്നു. അപ്പോള്‍ പുറത്തിറങ്ങി ബസ്സ്റ്റാന്‍ഡും പരിസരവുമൊക്കെ നോക്കിക്കണ്ടു. പതിനഞ്ചാം സംസ്ഥാനയുവജനോത്സവ യാത്രയെക്കുറിച്ച് ആര്‍ട്ടിസ്റ്റ് മദനന്
വടകരയില്‍നിന്ന് കോട്ടയത്തേക്ക് ഒറ്റയ്ക്കൊരു ബസ് യാത്ര, മുന്നൂറുരൂപയുടെ എച്ച്.എം.ടി. വാച്ച് -ആര്‍ട്ടിസ്റ്റ് മദനന്റെ സ്മരണകളില്‍ പച്ചപിടിച്ചുനില്‍പ്പുണ്ട് പതിനഞ്ചാമത്തെ സംസ്ഥാനയുവജനോത്സവം. 1975-ല്‍ പാലാ സെയ്ന്റ് തോമസ് ഹൈസ്കൂളില്‍ പെയിന്റിങ്ങില്‍ (ജലച്ചായം) ഒന്നാംസ്ഥാനക്കാരനായ പത്താംക്ലാസുകാരന്.
വടകര വിദ്യാഭ്യാസജില്ലയുടെ പ്രതിനിധിയായാണ് ബി.ഇ.എം. ഹൈസ്കൂളിലെ വിദ്യാര്‍ഥിയായ പി.വി. മദനമോഹനന്‍ സംസ്ഥാനമത്സരത്തിനെത്തിയത്. ഒന്നാംസ്ഥാനക്കാര്‍ക്ക് മുന്നൂറുരൂപയായിരുന്നു പ്രതിഫലം. അന്ന് അത് വലിയ തുകയാണെന്ന് മദനന് ഓര്‍ക്കുന്നു. അതുപയോഗിച്ചാണ് എച്ച്.എം.ടി.യുടെ വാച്ച് വാങ്ങിയത്. ആ വാച്ച് ഇപ്പോഴില്ലെങ്കിലും ഓര്‍മകളില്‍ ഇന്നലെയെന്നപോലുണ്ട് കലോത്സവക്കാഴ്ചകള്‍.
.jpg?$p=8a6554b&&q=0.8)
കോട്ടയത്തേക്കുള്ള ബസ് തൃശ്ശൂരില്‍ കുറേസമയം നിര്‍ത്തിയിട്ടിരുന്നു. അപ്പോള്‍ പുറത്തിറങ്ങി ബസ്സ്റ്റാന്‍ഡും പരിസരവുമൊക്കെ നോക്കിക്കണ്ടു. യുവജനോത്സവത്തിന് വരയ്ക്കാന്കിട്ടിയ വിഷയമോ? 'നിങ്ങള്‍ കണ്ട ബസ്സ്റ്റാന്‍ഡ്!' വിധികര്‍ത്താവാകട്ടെ, സാക്ഷാല്‍ എം.വി. ദേവനും.
പില്ക്കാലത്ത്, എം.വി. ദേവന് പ്രവര്‍ത്തിച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചിത്രകാരനായതും നിയോഗമെന്നു കരുതുന്നു മദനന്. 1984-ലാണ് മാതൃഭൂമിയുടെ ചീഫ് ആര്‍ട്ടിസ്റ്റായ എ.എസ്. നായര്‍ മദനനെ ക്ഷണിച്ചത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഒഴിവിലാണ് മാതൃഭൂമിയില്‍ മദനന് നിയമിക്കപ്പെട്ടത്.
35 വര്‍ഷം വടകര ബി.ഇ.എം. ഹൈസ്കൂളില്‍ ചിത്രകലാധ്യാപകനായിരുന്ന പി.വി. നാരായണനാചാരിയുടെയും സാവിത്രിയുടെയും മകനാണ് മദനന്. അച്ഛനല്ലാതെ ചിത്രകലയില്‍ മറ്റു ഗുരുക്കന്മാരാരുമില്ല. പില്ക്കാലത്ത് എത്രയോ കലോത്സവങ്ങളില്‍ വിധികര്‍ത്താവായിട്ടുണ്ട് മദനന്. മാതൃഭൂമിക്കുവേണ്ടി യുവജനോത്സവക്കാഴ്ചകള് വരകളില്‍ ആവാഹിക്കുകയും ചെയ്തു. അപ്പോഴൊക്കെ മനസ്സില്‍ തെളിയാറുണ്ട് പഴയ പത്താംക്ലാസുകാരന്റെ കോട്ടയത്തേക്കുള്ള ബസ് യാത്ര!
Content Highlights: kerala state youth festival 2023, artist madanan, memory, art, mathrubhumi, kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..