പഠിക്കാന്‍ പത്രവില്‍പ്പന,മിച്ചം വെച്ച് കുടുംബം നോക്കും; ഇത് 'നാടക'മല്ല പ്രിന്‍സിന്റെ ജീവിതം


കെ.പി നിജീഷ് കുമാര്‍

ഒന്നാംക്ലാസില്‍ കേരളത്തിലെത്തിയ അവനിന്ന് ഒമ്പതാംക്ലാസിലായി. സ്‌കൂളിലെ നാടക ട്രൂപ്പിലെ പ്രധാന നടനായി.

പ്രിൻസ് കുമാർ.ഫോട്ടോ:ഷഹീർ സി.എച്ച്‌

ദാരിദ്രത്തിന്റെ നിലയില്ലാക്കയത്തില്‍ നിന്ന്‌ അഭയംതേടിയാണ്‌ ബിഹാറില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിന്‍സ് കുമാറും കുടുംബവും കേരളത്തിന്റെ അതിഥികളായത്. കേരളമവരെ മലയാളികളാക്കി. ചേര്‍ത്ത് നിര്‍ത്തലിന്റെ സുഖമനുഭവിപ്പിച്ചു.

ഒന്നാംക്ലാസില്‍ കേരളത്തിലെത്തിയ അവനിന്ന് ഒമ്പതാംക്ലാസിലായി. സ്‌കൂളിലെ നാടക ട്രൂപ്പിലെ പ്രധാന നടനായി. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ കഥ പറഞ്ഞ 'ഞാന്‍' എന്ന നാടകവുമായി പ്രിന്‍സ്‌കുമാറിന്റെ ചൊക്ലി രാമവിലാസം സ്‌കൂള്‍ കോഴിക്കോട്ടെത്തിയപ്പോള്‍ ട്രാന്‍സ് ജെന്‍ഡറായി വേഷമിട്ട അവന്‍ സദസ്സിനോടായി ഇങ്ങനെ പറഞ്ഞു. 'വേര്‍തിരിവില്ലാത്ത ലോകമാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. ആണെന്നും പെണ്ണെന്നും വേര്‍തിരിവില്ലാതെ ഉള്ളവനെന്നും ഇല്ലാത്തവനെന്നും വേര്‍തിരിവില്ലാത്ത ലോകം'. പിന്നെ സദസ്സിന്റെ നിലയ്ക്കാത്ത കയ്യടി.

പ്രിന്‍സിന് ഇത് വെറും നാടകമായിരുന്നില്ല. ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത പൊള്ളുന്ന അനുഭവങ്ങള്‍ക്കൂടിയായിരുന്നു. ഇല്ലായ്മയെ നല്ലോണമറിഞ്ഞ, തിരസ്‌ക്കരണത്തെ നേരിട്ടനുഭവിച്ച ഒരൊമ്പതാംക്ലാസുകാരന്‍. രാവിലെ നാല് മണിക്കെഴുന്നേറ്റ് പത്രവില്‍പ്പന നടത്തിയാണ് പ്രന്‍സ് സ്‌കൂളിലെത്തുന്നത്. ഇടയ്ക്കിടെമാത്രം കൂലിപ്പണി കിട്ടുന്ന അച്ഛന് അവനങ്ങനെ ആശ്വാസത്തിന്റെ കുഞ്ഞുതീരമായി. അമ്മ ആരതി ദേവി ഇടയ്ക്കിടെ മാത്രമാണ് ഇവര്‍ക്കൊപ്പമുണ്ടാവുക.വാടകയ്ക്കും ഷെഡിലുമെല്ലാം കഴിച്ചുകൂട്ടിയ ഇവര്‍ക്ക് നാട്ടുകാര്‍ ഉണ്ടാക്കിക്കൊടുത്ത കുഞ്ഞു സ്ഥലമാണ് ഇപ്പോള്‍ അഭയ കേന്ദ്രം.

നാടകത്തില്‍ ട്രാന്‍സ് ജെന്‍ഡറായി പ്രിന്‍സ് തകര്‍ത്താടുമ്പോള്‍ വലിയൊരു കനലായിരുന്നു അവന്റെയുള്ളില്‍. പുതിയ ലോകം സ്വപ്‌നം കാണുന്നവന്‍. നാടകം പ്രിന്‍സിന് സങ്കടം മറക്കാനുള്ള വേദി കൂടിയാണെന്ന് പറയുന്നു അധ്യാപകര്‍. തന്റെ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും മുടങ്ങാതെ പരിശീലനത്തിനെത്തി അവനത് ആസ്വദിക്കുകയായിരുന്നു.അതിന് ഫലമുണ്ടാവുകയും ചെയ്തു. തന്റെ സങ്കടങ്ങളെല്ലാം ഉള്ളിലടക്കി ആരോടും ഒന്നും പറയാതെ പോവുന്ന പ്രിന്‍സ് അധ്യാപകര്‍ക്കും പ്രിയപ്പെട്ടവനാണ്. നടന്ന് പത്രം വില്‍ക്കുന്ന അവന്റെ പ്രഭാത ജോലിയെളുപ്പമാക്കാന്‍ ഒരു സൈക്കിള്‍ വാങ്ങിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍ അധികൃതരിപ്പോള്‍.

Content Highlights: Kerala State School youth festival 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented