ഇനിയൊരു സ്‌കൂള്‍ കലോത്സവമില്ല, ഭരതനാട്യത്തില്‍ ഹാട്രിക് തികച്ച് നന്ദന മടങ്ങുന്നു, സന്തോഷത്തോടെ 


മേഘ ആന്‍ ജോസഫ്

നന്ദന

യുവജനോത്സവവേദികളിലെ തുടര്‍ച്ചയായ വിജയങ്ങളുടെ കഥയാണ് നന്ദനക്ക് പറയാനുള്ളത്. ആലപ്പുഴയും കാസര്‍കോടും നടന്ന കലോത്സവങ്ങളില്‍ ഭരതനാട്യത്തില്‍ എ ഗ്രേഡ് സ്വന്തമാക്കിയ നന്ദനക്ക് കോഴിക്കോട്ടെ കലോത്സവം നല്‍കുന്നത് മൂന്നാം വിജയത്തിന്റെ മധുരമാണ്. കഴിഞ്ഞ രണ്ടുവര്‍ഷം കലോത്സവം മുടങ്ങിപ്പോയതിന്റെ സങ്കടമുണ്ടായിരുന്നെങ്കിലും ഇത്തവണയും എ ഗ്രേഡ് നേടിയാണ് മടക്കം. പ്ലസ്ടു വിദ്യാര്‍ഥിനിയായതുകൊണ്ടുതന്നെ ഇനിയൊരു കലോത്സവത്തില്‍ നന്ദനയ്ക്ക് പങ്കെടുക്കാനാവില്ല. എങ്കിലും മനസ്സില്‍ സന്തോഷം മാത്രം.

പത്തനംതിട്ട തടിയൂര്‍ സ്വദേശിനിയായ നന്ദന മൂന്നര വയസ്സുമുതല്‍ നൃത്തം അഭ്യസിച്ചുതുടങ്ങിയതാണ്. അന്ന് അമ്മയുടെ ഇഷ്ടപ്രകാരമാണ് മകളെ ഡാന്‍സ് പഠിക്കാന്‍ ചേര്‍ത്തത്. പക്ഷേ ഇന്നിപ്പോള്‍ നന്ദനക്ക് നൃത്തമാണ് എല്ലാം. ആര്‍.എല്‍.വി ജയപ്രകാശ് നാരായണന്‍ മാഷിന്റെ കീഴിലായിരുന്നു പരിശീലനം. നൃത്തത്തെ ഇനിയും ജീവിതത്തില്‍ കൂടെകൊണ്ടുപോകാനാണ് നന്ദനയുടെ തീരുമാനം. എല്ലാവിധ പിന്തുണയുമായി അമ്മയും അച്ഛനും ചേട്ടനുമൊപ്പമുണ്ട്.

കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Content Highlights: Kerala state school Youth festival 2023, mathrubhumi, nandhana, bharathanatyam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented