
കേരളനടനവേദിയില് അരങ്ങുണരുമ്പോള്‍ കണ്ണും കാതും തുറന്നുവെച്ച് തൊണ്ടയാട് സ്വദേശി ദിവ്യയുമുണ്ട് സദസ്സില്‍. വീല്‍ച്ചെയറിലിരുന്ന് താളംപിടിക്കുമ്പോള്‍ തൊട്ടടുത്ത് ഭര്‍ത്താവ് ഷിബുവും മകള്‍ ആവണിയും ഇരിപ്പുറപ്പിച്ചു. ഓരോ കുട്ടികളിറങ്ങി വരാന്തയിലൂടെ നീങ്ങുമ്പോഴും ദിവ്യയുടെ കണ്ണുകള്‍ അവരെ പിന്തുടരും. അവരില്‍ ദിവ്യക്ക് കാണാന്‍കഴിയുന്നത് തന്റെ സ്കൂള്‍കാലമാണ്. എട്ടുവര്‍ഷത്തോളം നൃത്തം പഠിക്കുകയും കലോത്സവവേദികളില്‍ സ്ഥിരസാന്നിധ്യമാവുകയും ചെയ്തിരുന്നു ദിവ്യ.
വിവാഹശേഷമുണ്ടായ ഒരപകടമാണ് ദിവ്യയുടെ ജീവിതം മാറ്റിമറിച്ചത്. ഭര്‍ത്താവ് ഷിബുവും മകള്‍ ആവണിയും വരയുടെ പാതയിലാണ്. മകന് അനയ്യും അമ്മയ്ക്കൊപ്പം കരുത്തായിനിന്നു.
ഏറെനാളത്തെ ചികിത്സയ്ക്കുശേഷം വാക്കറുപയോഗിച്ച് നടക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എങ്കിലും വീല്‍ച്ചെയറിന്റെ സഹായത്തിലാണ് സ്ഥിരംസവാരി.
Content Highlights: kerala school kalolsavam wheelchair bound aswathi came to watch events
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..