.
കലോത്സവത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച രാവിലെ 11 നമ്പര്‍ വേദിയായ മൂപ്പിലശ്ശേരിയില്, ആറന്മുള കിടങ്ങന്നൂര്‍ എസ്.വി.ജി.വി.എച്ച്. എസ്.എസ്സില്‍നിന്ന് ഹൈസ്കൂള്‍ കുട്ടികളെത്തിയത് വലിയ ആവേശത്തോടെയായിരുന്നു.
വഞ്ചിപ്പാട്ടിന്റെ സ്വന്തം നാട്ടില്‍നിന്ന് വന്ന കുട്ടികളുടെകൂട്ടത്തില് പ്രായംകുറഞ്ഞവര്ക്കുപോലും വഞ്ചിപ്പാട്ടിനെക്കുറിച്ച് എല്ലാം അറിയാം. ചെറുപ്പംമുതല്ക്കേ വഞ്ചിപ്പാട്ട് അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.
തുടര്‍ച്ചയായ 19-ാം തവണയാണ് കിടങ്ങന്നൂര്‍ ശ്രീവിജയാനന്ദ ഗുരുകുല വിദ്യാലയ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വഞ്ചിപ്പാട്ടിന് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. അന്നുമുതല്‍ ആറന്മുള ശൈലിയില്‍ തന്നെയാണ് അവതരണം.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും മത്സരിച്ച ഈ സ്കൂളിലെ കുട്ടികള്‍ക്ക് കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. ആറന്മുളക്കാരുടെ സ്വന്തം മധുസൂദനന് ആശാന്റെ പരിശീലനത്തിലാണ് വര്‍ഷംതോറും കിടങ്ങന്നൂര്‍ സ്കൂളിലെ കുട്ടികള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നത്. ആശാന്റെ ശിഷ്യരായിരുന്നവര്‍ പഠിപ്പിക്കുന്ന ടീമുകളും ഹൈസ്കൂള്‍ വിഭാഗം മത്സരത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു എന്നത് കലോത്സവ വേദിയിലെ കൗതുകക്കാഴ്ചയായി.
ആറന്മുളയില് പള്ളിയോടങ്ങളില്‍ കയറി പരിചയമുള്ള കുട്ടിപ്പട ഇത്തവണയും കലോത്സവത്തില്‍നിന്ന് മടങ്ങുന്നത് എ ഗ്രേഡുമായാണ്. ജില്ലാകലോത്സവത്തില്‍ തുടര്‍ച്ചയായി 15 തവണ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലെത്തുന്ന എസ്.വി.ജി.വി.എച്ച്.എസ്.എസ്സിലെ വഞ്ചിപ്പാട്ട് ടീമിന് അടുത്ത കലോത്സവവും കളറാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍.
Content Highlights: kerala school kalolsavam vanchippatt competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..