തൃശൂർ സി.എൻ.എൻ. ഹയർ സെക്കൻഡറി സ്കൂൾ ടീം| Photo: Mathrubhumi
വേദി 6, നാരകംപൂരം സെന്റ് ജോസഫ്സ് ബോയ്സ് സ്കൂള്‍. എച്ച്.എസ്.എസ്. വിഭാഗത്തിന്റെ തായമ്പക മത്സരം നടക്കുന്നു. ആകെ മത്സരിച്ചത് 15 ടീമുകള്‍. ഇതില്‍ പെണ്‍പ്രാതിനിധ്യം ഉണ്ടായിരുന്നത് രണ്ടു ടീമുകളില്‍.
തൃശൂര്‍ സി.എന്‍.എന്‍. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മലപ്പുറം കൊളത്തൂര്‍ എന്‍.എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍നിന്നുള്ള തായമ്പക ടീമുകളിലാണ് പെണ്‍കുട്ടികളുണ്ടായിരുന്നത്. ഇതില്‍ മലപ്പുറത്തെ സ്കൂളില്‍നിന്നുള്ള സംഘത്തില്‍ രണ്ടുപെണ്‍കുട്ടികളും തൃശ്ശൂരിലെ സ്കൂളില്‍നിന്നുള്ള സംഘത്തില്‍ ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്.
.jpg?$p=f0f1862&&q=0.8)
അര്‍ച്ചന ഗോപിക എന്നിവരാണ് മലപ്പുറം കൊളത്തൂര്‍ എന്‍.എച്ച്.എസ്.എസ്. സ്കൂളില്‍നിന്നുള്ള സംഘത്തിലെ പെണ്തരികള്. പ്ലസ് ടു വിദ്യാര്‍ഥിനികളാണ് ഇരുവരും. നന്നേ ചെറുപ്പം മുതല്‍ തായമ്പക അഭ്യസിക്കുന്നവരാണ് രണ്ടുപേരും. ശ്രീരാഗ്, ആദിത്യന്, നവനീത്, അവിനാശ് എന്നിവരാന് മറ്റു സംഘാംഗങ്ങള്‍.
തൃശൂര്‍ സി.എന്‍.എന്‍. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ടീമില്‍ അഭിരാം, അര്ജുന്, മിഥുന്, അശ്വിന്, ഗായത്രി എന്നിവരാണ് ഉണ്ടായിരുന്നത്. സംഘത്തിലെ ഏകപെണ്തരിയായ ഗായത്രി പി.ജി. നാലാം ക്ലാസ്സ് മുതല്‍ തായമ്പക അഭ്യസിക്കുന്നുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഗായത്രി. സംഘത്തിലെ മറ്റു നാലുപേരില്‍ ഒരാള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മൂന്നുപേര്‍ പ്ലസ് ടു വിദ്യാര്‍ഥികളുമാണ്.
വിനു മാരാരാണ് തൃശ്ശൂര്‍ സ്കൂളില്‍നിന്നുള്ള സംഘത്തിന്റെ ഗുരു. ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി തന്റെ അടുത്ത തായമ്പക പരിശീലിക്കാന്‍ വരുന്നതെന്ന് പരിശീലകനായ വിനു മാരാര്‍ പറഞ്ഞു. അഭിരാമിനും അര്‍ജുനും തായമ്പക ദിനചര്യയുടെ ഭാഗം കൂടിയാണ്. ചേര്‍പ്പ് ഭഗവതി ഷേത്രത്തിലെ മേളക്കാരാണ് ഇരുവരും. അഭിരാം അഞ്ചാം ക്ലാസ്സ് മുതലാണ് തായമ്പക പരിശീലിച്ചു തുടങ്ങുന്നത്. തങ്ങളുടെ ജീവിതത്തിന്റെ ഭാഗം കൂടിയാണ് വാദ്യ മേളമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍നിന്ന് കലയുടെ തട്ടകമായ കോഴിക്കോട് എത്തിയത് വെറുതെ ആവില്ലെന്ന് പ്രതീക്ഷയും ഇവര്‍ പങ്കുവെക്കുന്നു.
Content Highlights: kerala school kalolsavam thayambaka
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..