സമം സ്റ്റാൾ | Photo: Anjana Ramath
"വരയ്ക്കുന്നത് കണ്ടപ്പോ ടീച്ചറാണ്, മ്മക്ക് കലോത്സവ സ്റ്റാളില്‍ നിന്റെ ചിത്രങ്ങള്‍ വെയ്ക്കാമെന്ന് പറഞ്ഞത്.. ആള്ക്കാര് എന്റെ ചിത്രങ്ങള്‍ നോക്കി നില്‍ക്കുന്നത് കാണുമ്പോള്‍ വല്ലാത്ത സന്തോഷമാണ്"- ഏറെ ആവേശത്തിലാണ് ദിയ എന്ന ഒന്‍പതാം ക്ലാസുകാരി. അരയ്ക്ക് താഴേക്ക് ചലനശേഷിയില്ലാത്ത ദിയ, മുക്കം സ്വദേശിനിയാണ്.
ദിയയെ പോലെ നിരവധി കുട്ടികള്‍ കലോത്സവ വേദിയില്‍ സജ്ജമാക്കിയിരിക്കുന്ന സമം എന്നു പേരുള്ള സ്റ്റാളില്‍ തങ്ങളുടെ കലാമികവ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. വേദി മൂന്നില്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് സമം സ്റ്റാള്‍ സജ്ജമാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഇവിടെ തങ്ങളുടെ മികവ് പ്രദശിപ്പിക്കുന്നു.
കോഴിക്കോട് ജില്ലയില്‍ ഇത്രയും വലിയ പരിപാടി നടക്കുമ്പോള്‍ ഞങ്ങളുടെ മക്കള്‍ക്ക് എന്ത് ചെയ്യാമെന്ന ചിന്തയാണ് സമം സ്റ്റാള്‍ എന്ന ആശയത്തിലേക്ക് എത്തിച്ചതെന്ന് സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയ അധ്യാപിക ജസ്ന പറയുന്നു.
.jpg?$p=b28d483&&q=0.8)
പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫിദ, മുത്തുമാലകള്‍ ഉണ്ടാകുന്ന തിരക്കില്‍ ആണ്. ബൗദ്ധികവെല്ലുവിളി വേരിടുന്ന ഫിദയ്ക്കു ഇത് പുതിയ അനുഭവമാണ്. താന്‍ നിര്‍മിച്ച മാലകളിലേക്ക് ആളുകള്‍ കൗതുകത്തോടെ നോക്കുന്നതുതന്നെ ഫിദയെ ഉല്ലാസവതിയാകുന്നു
ചിത്രപ്രദര്‍ശനത്തിന് പുറമെ ക്രാഫ്റ്റ് ഐറ്റംസ്, കുട്ടികള്‍ തയ്യാറാക്കിയ ഗണിത വിസ്മയങ്ങള്‍ എന്നിവയാണ് സമം സ്റ്റാളിലെ പ്രധാനപ്പെട്ട മറ്റുപ്രദര്ശനങ്ങള്. ഇതിനു പുറമെ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിനി ഷേത ചെസ്സ് കളിക്കുന്നതും ഇവിടെ കാണാം.
കലോത്സവം രണ്ടാംദിവസത്തിലേക്ക് കടക്കുമ്പോള്‍ കുട്ടികള്‍ക്കും ആത്മവിശ്വാസം കൂടിയെന്ന് സ്റ്റാളില്‍ നില്ക്കുന്ന സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ പറയുന്നു. മികച്ച പ്രതികരണമാണ് സമം സ്റ്റാളിന് ലഭിക്കുന്നത്. വില്പന കൂടി നടത്തിയാല്‍ നന്നായിരുന്നു എന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം.
Content Highlights: kerala school kalolsavam samam stall
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..