ദേവവ്രതൻ മാതാപിതാക്കൾക്കൊപ്പം
കഥകളിയാണ് ദേവവ്രതന് ഇഷ്ടം. പക്ഷേ ഗുരുവിന്റെ മകനെതിരേ മത്സരിക്കാന്‍ മനസ്സ് വരാതെ ദേവവ്രതന് ആ ഇനം ഇക്കുറി വേണ്ടെന്നുവെച്ചു.
കഥകളി വേണ്ടെന്ന് വെച്ചെങ്കിലും തുള്ളലില്‍ തിളങ്ങി എ ഗ്രേഡും നേടി. കൊല്ലം പന്മന ഇടപ്പള്ളിക്കോട്ട ദേവരാഗത്തില്‍ അഡ്വ. സേതുമാധവന്റെയും ഡോ. ഹേമാ വി. കൃഷ്ണന്റെയും മകനാണ് ദേവന്.
കഥകളി പഠിപ്പിക്കുന്നത് കലാമണ്ഡലം പ്രശാന്താണ്. പ്രശാന്തിന്റെ മകന് അഭിജിത്ത് പ്രശാന്തും കഥകളി കലാകാരനാണ്. സബ്ബ് ജില്ലാ മത്സരത്തില്‍ ആ കുട്ടിയും മത്സരിക്കുമെന്ന് ദേവന് രക്ഷിതാക്കളോട് പറഞ്ഞു.
ഗുരുവിന്റെ മകനോട് മത്സരിക്കാന്‍ തനിക്ക് മനസ്സ് വരില്ലെന്ന് അവന് വ്യക്തമാക്കി. ദേവന്റെ മനസ്സ് രക്ഷിതാക്കള്‍ കണ്ടു. ഗുരുവിന്റെ മകന് പിന്നീട് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും ദേവന് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.
താന്‍ തുള്ളലില്‍ മാത്രമേ ഉള്ളൂവെന്ന് അറിയിച്ചു. വടക്കുംതല എസ്.വി.പി.എം.എച്ച്.എസ്.എസിലാണ് ദേവന് പഠിക്കുന്നത്.
Content Highlights: kerala school kalolsavam ottan thullal devavrathan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..