സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്. വിഭാഗം ഒപ്പന മത്സരത്തിനിടെ കുപ്പിവള െപാട്ടി കൈത്തണ്ട മുറിഞ്ഞ വയനാട് പനമരംജി.എച്ച്.എസ്.എസിലെ ആമിന നിബ വേദന വകവെക്കാതെ മത്സരം പൂർത്തിയാക്കുന്നു. മത്സരംകഴിഞ്ഞയുടൻ കുഴഞ്ഞുവീണ ആമിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാത്രി 10മണിയോടെ നടന്ന മത്സരത്തിൽ ടീമിന് എ േഗ്രഡും ലഭിച്ചു. പരിശീലകനില്ലാതെ സ്വയംപഠിച്ച് ജില്ലാതല മത്സരത്തിൽ പങ്കെടുത്ത ടീം അപ്പീലിലൂടെയാണ് സംസ്ഥാന കലോത്സവത്തിനെത്തിയത് | ഫോട്ടോ: പി. കൃഷ്ണപ്രദീപ്
പെട്ടെന്ന് അവളെ കണ്ടപ്പോള്‍ കളിനിര്‍ത്തി വേദിയില്‍നിന്ന് ഇറങ്ങിയാലോന്ന് ചിന്തിച്ചതാ. പിന്നെ അവളുടെ ആവേശത്തിലാണ് ഞങ്ങള്‍ ചുവടുവെച്ചത്. അവള് തോല്ക്കാന് തയ്യാറല്ലെങ്കില്‍ പിന്നെ ഞങ്ങളെങ്ങനെ മത്സരം പാതിവഴിയില്‍ നിര്‍ത്തും...' ഹയര്‍സെക്കന്‍ഡറി ഒപ്പനമത്സരത്തില്‍ കൈയിലെ കുപ്പിവളപൊട്ടി വെള്ളക്കുപ്പായത്തിലും കാച്ചിമുണ്ടിലുമാകെ രക്തംപടര്ന്നെങ്കിലും തോറ്റുകൊടുക്കില്ലെന്ന വാശിയിലായിരുന്നു വയനാട് പനമരം ജി.എച്ച്.എസ്.എസിലെ ആമിന നിബ. അവളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒടുവില്‍ എ ഗ്രേഡോടെയാണ് കൂട്ടുകാരികള്‍ വയനാട്ടിലേക്ക് ചുരംകയറുന്നത്.
ഒപ്പനയുടെ തുടക്കത്തില്‍ത്തന്നെ കുപ്പിവളപൊട്ടി ആമിനയുടെ കൈയില്‍നിന്ന് രക്തം ഒഴുകാന്തുടങ്ങിയിരുന്നു. ആ രക്തത്തുള്ളികള്‍ സഹമത്സരാര്‍ഥികളുടെ വസ്ത്രത്തിലേക്കും തെറിച്ചു.

മത്സരത്തിന്റെ അവസാനമായപ്പോഴേക്കും ആമിനയുടെ വസ്ത്രത്തിലാകെ രക്തംപടര്‍ന്നു. ഇത് കണ്ട് സഹമത്സരാര്‍ഥികളും കാഴ്ചക്കാരും ഞെട്ടിയെങ്കിലും യാതൊന്നും സംഭവിക്കാത്തമട്ടില്‍ ആമിന ഒപ്പനപ്പാട്ടിന്റെ താളത്തിനൊപ്പം ചുവടുവെക്കുകയായിരുന്നു. മത്സരം കഴിഞ്ഞയുടന്‍ കുഴഞ്ഞുവീണ ആമിനയെ ആശുപത്രിയിലേക്ക് മാറ്റി.
വയനാട് ജില്ലയില്‍നിന്ന് അപ്പീലുമായാണ് വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാനെത്തിയത്. പരിശീലകരൊന്നുമില്ലാതെ സ്വന്തമായാണ് കുട്ടികള്‍ ഒപ്പന പഠിച്ചത്. ഏറ്റവും അവസാനം വേദിയിലെത്തിയ ടീമായിരുന്നു പനമരം ജി.എച്ച്.എസ്.എസിന്റേത്.
Content Highlights: kerala school kalolsavam oppana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..