Photo: Roopasree IV
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പൊടിപാറുന്ന മത്സരങ്ങളെല്ലാം ഒരൊറ്റ കപ്പിന് വേണ്ടിയാണ്. 117.5 പവന് വരുന്ന സ്വര്‍ണക്കപ്പിന് വേണ്ടി. ആ സ്വര്‍ണക്കപ്പിന്റെ ഒന്‍പത് അടി ഉയരമുള്ള മാതൃകാശില്പം ആളുകളെ സ്വാഗതം ചെയ്തുകൊണ്ട് മാനഞ്ചിറ മൈതാനത്ത് ഉയര്‍ന്നു നില്‍പ്പുണ്ട്. ഈ ഭീമന് ശില്പത്തിന് പിന്നില്‍ ഒരു കണ്ണൂരുകാരനാണ്. ശില്പിയും ചിത്രകാരനുമായ നാരായണന് നരീക്കാംവള്ളി.
നാല് ദിവസമെടുത്ത് പൂര്‍ത്തിയാക്കിയ ഈ ശില്പം, അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുകയും ചെയ്തു. ശില്പിയും ചിത്രകാരനുമായ ഷാജി മാടായി, ശ്രീജീവന് കണ്ണൂര്‍, ശ്രീജിത്ത് കെ.ടി., എന്നിവരും ശില്പനിര്മാണ സഹായികളായി. സുഹൃത്തും കലാകാരനുമായ ദിലീഫ് കാര്‍ട്ടൂണിസ്റ്റ് പിന്തുണയും നല്കി.
നാരായണന് കലാജീവിതം തുടങ്ങിയിട്ട് 24 വര്‍ഷമായി. അടുത്തിടെ എട്ടടി ഉയരമുള്ള വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി തെയ്യങ്ങളുടെ ശില്പം തീര്‍ത്ത് നാരായണന് കൈയടി നേടിയിരുന്നു. കാഞ്ഞങ്ങാട് അരയില്‍ ഏരത്ത് മുണ്ട്യ ദേവാലയത്തില്‍ കളിയാട്ടത്തോടനുബന്ധിച്ച് ക്ഷേത്രകവാടത്തില്‍ സ്ഥാപിക്കാനാണ് ഇവ നിര്‍മിച്ചത്. മുഴുവന്‍ ഫൈബര്‍ ഗ്ലാസില്‍ ഒരുമാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.
സിനിമാമേഖലയില്‍ 14 വര്‍ഷമായി കലാസംവിധാന സഹായിയായി പ്രവര്‍ത്തിച്ചുവരികയാണ് നാരായണന്. പ്രശസ്ത കലാകാരന് കെ.കെ.ആര്. വെങ്ങരയാണ് ഗുരു. ജനഗണമന, കൊത്ത്, ഈശോ എന്നീ സിനിമകളില്‍ ഉപയോഗിച്ച ഗാന്ധിശില്പം നിര്‍മിച്ചത് നാരായണനാണ്. ഒ.എന്‍.വി. കുറുപ്പ്, ഗാന്ധിജി, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങി നിരവധി ശില്പങ്ങള് വിവിധ സ്കൂളുകളിലേക്കായി നിര്‍മിച്ചിട്ടുണ്ട്.
Content Highlights: kerala school kalolsavam model trophy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..