ലിറ്റിൽ കൈറ്റ്സ് എന്ന ഐ.ടി. ക്ലബിലെ അംഗങ്ങൾ | Photo: അനന്യലക്ഷ്മി ബി.എസ്.
കലോത്സവത്തിന്റെ മത്സരച്ചൂട് കൊഴുക്കുമ്പോള്‍ വേദിയിലാകെ ഓടി നടക്കുന്ന ചില കുട്ടിത്താരങ്ങളെ കാണാം. ചിലര്‍ കുഞ്ഞികൈയില്‍ ക്യാമറയുമായി ചിത്രങ്ങളെടുത്ത് കൂട്ടുമ്പോള്‍ മറ്റു ചിലര്‍ തകൃതിയായ റിപ്പോര്‍ട്ടിങ്ങിലാണ്.
ചാനല്‍ റിപ്പോര്‍ട്ടമാരെ വെല്ലുന്ന ആവേശത്തോടെ കലോത്സവ വേദിയിലെ രസക്കാഴ്ചകളെ പകര്‍ത്തിയെടുക്കാനുള്ള തിരക്കിലാണിവര്‍. കേരള സര്‍ക്കാര്‍ സംരഭമായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ(കൈറ്റ്) കീഴിലുള്ള ലിറ്റില്‍ കൈറ്റ്സ് എന്ന ഐ.ടി. ക്ലബിലെ അംഗങ്ങളാണീ കുട്ടിക്കൂട്ടങ്ങള്‍.
സംസ്ഥാനത്താകമാനമായി ഒരു ലക്ഷത്തിലധികം കുട്ടികള്‍ ലിറ്റില്‍ കൈറ്റ്സില്‍ അംഗങ്ങളായുണ്ട്. വിവിധ സ്കൂളുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ഫോട്ടോഗ്രഫിയിലും അനിമേഷനിലും പ്രോഗ്രാമിങ്ങിലുമൊക്കെ പരിശീലനം നല്‍കും. ക്ലബിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് കലോത്സവ റിപ്പോര്‍ട്ടിങ്ങിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. വിക്ടേഴ്സ് ചാനലിലെ കലോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്.
ക്യാമറയും മൈക്കും പിടിച്ച് ചുറുചുറുക്കോടെ റിപ്പോര്‍ട്ടു ചെയ്യുന്ന കുട്ടികള്‍ കലോത്സവ വേദിയിലെ താരങ്ങളാണ്. വിവിധ വേദികളിലായി ലിറ്റില്‍ കൈറ്റ്സിന്റെ ഹെല്പ് ഡെസ്കും സജ്ജം. ഫോട്ടോയെടുക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമൊക്കെ പറ്റിയതില്‍ ഭയങ്കര സന്തോഷമുണ്ട്. നേരത്തെ ക്യാമറ എങ്ങനെയാണ് പിടിക്കേണ്ടത് എന്ന് പോലും അറിയില്ലായിരുന്നു. ഇത് പറയുമ്പോള്‍ കുട്ടിക്കുറുമ്പന്മാരുടെ പുഞ്ചിരിയ്ക്ക് നല്ല തിളക്കമാണ്.
Content Highlights: kerala school kalolsavam little kites it club members
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..