
തളി സാമൂതിരി സ്കൂളില്‍നടന്ന മത്സരത്തില്‍ ആദ്യത്തെ നാടകമായിരുന്നു സംഘത്തിന്റേത്. പട്ടികവര്‍ഗവകുപ്പ് ഉദ്യോഗസ്ഥരും പ്രിന്‍സിപ്പലും പ്രധാനാധ്യാപകനും മറ്റ് അധ്യാപകരും കുട്ടികളും നാട്ടുകാരും നാടകത്തിന്റെ ദിവസം രാവിലെത്തന്നെ സ്കൂളിലൊത്തുചേര്ന്നു. പത്തുമണിക്ക് ഹൈസ്കൂള്‍ വിഭാഗം മലയാളം നാടകം തുടങ്ങുമ്പോള്‍ അവരെല്ലാം ഫോണിനുമുന്നില്‍ കാണികളായി.
നാടകവേദിയുടെ ഏറ്റവും മുന്നില്‍ നിലത്താണ് മുരളിസാറിന് ഇടംകിട്ടിയത്. അദ്ദേഹം ഫോണിന്റെ ബാക്ക് ക്യാമറ ഓണ്‍ചെയ്ത് സ്റ്റേജിലേക്ക് തിരിച്ചുപിടിച്ചു.
അവിടെ നാടകം 'അസൂയക്കാരന്റെ കണ്ണ്'. തങ്ങളുടെ കുഞ്ഞുങ്ങള്‍ അസൂയക്കാരനും കരിങ്കണ്ണനുമാവുന്നത് അവര്‍ കണ്ണുനിറയെ കണ്ടു. നെഞ്ചില്‍ ആഹ്ലാദം, സങ്കടം... നാടകം കഴിഞ്ഞപ്പോള്‍ അവരെല്ലാവരും എഴുന്നേറ്റുനിന്ന് കൈയടിച്ചു.
പല ജില്ലകളില്നിന്നുള്ളവരുണ്ട് സ്കൂളില്‍. നാടകമൊരുക്കാന്‍ ചെറിയൊരു ഫണ്ട് നല്‍കിയത് പട്ടികവര്‍ഗവകുപ്പാണ്. സംവിധാനം ബിജു മഞ്ഞഴി. അധ്യാപകരും കുട്ടികളും സ്കൂള്‍ ഹോസ്റ്റലില്‍ ഒന്നിച്ചാണ് താമസം. രക്ഷിതാക്കള്‍ സ്കൂളിലാക്കിപ്പോയികഴിഞ്ഞാല് പിന്നെ അച്ഛനും അമ്മയും ഗുരുവുമെല്ലാം അധ്യാപകര്‍ തന്നെ. ഒരു കുടുംബം, ഒരേ ഭൂമി. ഇപ്പോള്‍ അവര്‍ പങ്കിടുന്നു, ഒരേ നാടകവും.
Content Highlights: kerala school kalolsavam drama competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..