സഞ്ജയ് അധ്യാപിക സഫ്നിയയ്ക്കൊപ്പം| Photo: Anjana Ramath
സമ്മാനം കിട്ടുമോ എന്ന ചോദ്യത്തിന് ഒരു ചിരി ആയിരുന്നു പത്താം ക്ലാസുകാരന് സഞ്ജയ് സന്തോഷിന്റെ മറുപടി. യൂട്യൂബ് നോക്കി ചാക്യാര്‍കൂത്ത് പഠിച്ചാണ് സഞ്ജയ് സ്റ്റേജിലെത്തിയത്. കോഴിക്കോട് കൊടുവള്ളിയിലെ എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് സഞ്ജയ്.
കലോത്സവത്തില്‍ സ്കൂളിന് ഒരു പോയിന്റ് വേണം. അതിനായി ആരെ കൊണ്ട് ചെയ്യിക്കുമെന്ന് ചിന്തയിലാണ് സഞ്ജയുടെ പേര് ഞങ്ങളുടെ മുന്നിലേക്ക് എത്തുന്നത്. സഞ്ജയ് നന്നായി പാഠകം ചൊല്ലുമായിരുന്നു. ഇത് കണ്ട് അധ്യാപികയാണ് സഞ്ജയുടെ പേര് പറയുന്നതെന്ന് അധ്യാപിക സഫ്നിയ പറഞ്ഞു.
ഒരിക്കല്‍പോലും ചാക്യാര്‍കൂത്ത് നേരിട്ട് കാണാത്ത, കളിക്കാത്ത സഞ്ജയ് എങ്ങനെ ഇത് അരങ്ങില്‍ എത്തിക്കുമെന്ന ആശങ്ക ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്നാല്‍ എന്നാല്‍ ആ ചിന്ത വെറുതെയാണെന്ന് അവന് ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നു- സഫ്നിയ കൂട്ടിച്ചേര്‍ത്തു. എന്തുകാര്യം പറഞ്ഞാലും സഞ്ജയ് ഉത്തരവാദിത്തബോധത്തോടെ ചെയ്യും. അതില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അവന്റെ കഴിവിലും ആത്മാര്‍ഥതയിലും ഞങ്ങള്‍ വിശ്വസിച്ചു- സഫ്നിയ കൂട്ടിച്ചേര്‍ക്കുന്നു.
ഏകദേശം ഒരുമാസം കൊണ്ടാണ് യൂട്യൂബ് നോക്കി ചാക്യാര്‍കൂത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ സഞ്ജയ് പഠിച്ചെടുത്തത്. രണ്ടാഴ്ച കൊണ്ടാണ് സ്ക്രിപ്റ്റ് അടക്കമുള്ള ഒരു ചാക്യാര്‍കൂത്ത് തിരഞ്ഞെടുത്ത് സഞ്ജയ് പഠിക്കുന്നത്. ആദ്യ മത്സരത്തില്‍ മികച്ച അവതരണം കാഴ്ച വെച്ചെങ്കിലും പാളിച്ചകള്‍ ഉണ്ടായിരുന്നുവെന്ന് സഞ്ജയ് പറയുന്നു. അന്ന് വിധികര്‍ത്താക്കളും കാണികളായി നിന്ന കലാകാരന്മാരും പറഞ്ഞു തന്ന കാര്യങ്ങളാണ് ആദ്യ പാഠങ്ങളെന്നും സഞ്ജയ് കൂട്ടിച്ചേര്‍ക്കുന്നു.
ജില്ലാതലത്തിലേക്ക് മത്സരിക്കാനായി കലാമണ്ഡലം സാബിറിന്റെ കീഴിലായിരുന്നു പരിശീലനത്തിന് പോയത്. സഞ്ജയുടെ ആദ്യ പ്രകടനം കണ്ടപ്പോള്‍ തന്നെ സാബിര്‍ സന്തുഷ്ടനായിരുന്നു, അധ്യാപിക സഫ്നിയ പറഞ്ഞു.
യൂട്യൂബ് നോക്കി പഠിച്ചത് ആയതുകൊണ്ട് തന്നെ മിഴാവ് കൊട്ടാനായി ആരും തന്നെ മുന്നോട്ട് വന്നില്ല. ഒരുപാട് അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് കലാമണ്ഡലം വിജയ്, സഞ്ജയിനു മുന്നിലെത്തുന്നത്. സാധാരണ കുടുംബത്തിലെ സഞ്ജയ്ക്കു ഇതിനായുള്ള ചെലവുകള്‍ താങ്ങാനാവുന്നതിലും അപ്പുറമാണ്. സഞ്ജയ്ക്ക് പൂര്‍ണപിന്തുണയുമായി സ്കൂള്‍ കൂടെയുണ്ട്. സഞ്ജയ്ക്ക് വേണ്ടത് ചെയ്ത് കൊടുക്കേണ്ടത് സ്കൂളിന്റെ ഉത്തരവാദിത്തമാണെന്നും സഫ്നിയ പറയുന്നു.
യൂട്യൂബ് നോക്കി പഠിച്ചതാണെങ്കിലും ഒരു ഗുരുവിനു കീഴില്‍നിന്ന് ഈ കല പഠിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടെന്ന് സഞ്ജയ് പറഞ്ഞു. എന്നാല്‍ അതിനാവശ്യമായ സാമ്പത്തികശേഷിയില്ലെന്നും ആഗ്രഹം മാത്രമാണുള്ളതെന്നും സഞ്ജയ് കൂട്ടിച്ചേര്‍ക്കുന്നു. സംസ്കൃതം പാഠകത്തിലും അഷ്ടപദിയിലും സഞ്ജയ് ജില്ലാതലത്തില്‍ ബി ഗ്രേഡ് നേടിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പും സഞ്ജയ്ക്കു ലഭിച്ചിട്ടുണ്ട്. അധ്യാപകരായ ഇന്‍സാഫ്, അബ്ദുല്‍ ഹമീദ്, സഫ്നിയ എന്നിവരാണ് സഞ്ജയ്ക്ക് ഈ കലോത്സവ യാത്രയില്‍ കൂട്ടായുള്ളത്.
Content Highlights: kerala school kalolsavam chakyarkooth, sanjay
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..