ഗുരുപ്രിയ എൽജിത്| Photo: Sarin S Rajan
സംസ്ഥാന കലോത്സവത്തിന്റെ വേദി നമ്പര്‍- 15 മയ്യഴി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ട്രിപ്പിള്‍ ജാസ് വിഭാഗം മത്സരങ്ങള്‍ കൊഴുക്കുകയാണ്. ഈ വിഭാഗത്തില്‍ മത്സരിക്കാനെത്തിയത് ഒരേയൊരു പെണ്‍കുട്ടി മാത്രം. കരുനാഗപ്പള്ളി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുപ്രിയ എല്‍ജിത്.
ഏഴു വര്‍ഷത്തോളമായി ജാസില്‍ പരിശീലനം നടത്തുന്നുണ്ട് ഗുരുപ്രിയ. മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസവും ഈ മിടുക്കി പങ്കുവെച്ചു. അമല്‍ ജാസ് ആണ്, ഗുരുപ്രിയയുടെ ഗുരുനാഥന്.
അഞ്ചാം ക്ലാസ്സ് മുതലാണ് ഗുരുപ്രിയ ജാസ് പഠനം ആരംഭിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് ഏഴ് വര്‍ഷത്തെ പരിചയമുണ്ട് ജാസ്സില്‍ ഗുരുപ്രിയക്ക്. അച്ഛന് അമര്‍ജിത് സംഗീത് പ്രേമിയാണ്. എന്നാല്‍ തന്റെ ഇഷ്ടപ്രകാരമാണ് ജാസ് പഠിച്ചതെന്നും ഗുരുപ്രിയ കൂട്ടിച്ചേര്‍ത്തു.

ഗുരുനാഥന് അമലിന്റെ കയ്യിലും സ്വന്തം കയ്യിലും ജാസ് ഉണ്ട്. താളമാണ് ജാസില്‍ പ്രധാനമായും വേണ്ടതെന്നു പറയുന്നു ഗുരുപ്രിയ. മള്‍ട്ടി ടാസ്ക് ചെയ്യാനുള്ള കഴിവാണ് പ്രധാനം. കാലും കയ്യും എല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല പണച്ചെലവുള്ള മത്സര ഇനം കൂടിയാണ് ജാസ്. താമയുടെ 52,000 രൂപയുടെ ജാസ് ആണ് ഗുരുപ്രിയ ഉപയോഗിക്കുന്നത്.
സ്കേറ്റിങ്, ആര്‍ച്ചറി, ഹോര്‍സ് റൈഡിങ് എന്നിവയിലും കമ്പമുണ്ട് ഗുരുപ്രിയക്ക്. സ്കേറ്റിങ്ങില്‍ ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നേവിയില്‍ നിന്നും വിരമിച്ച അച്ഛന് അമര്‍ജിത്തും ഹോഴ്സ് റൈഡര്‍ ആണ്.
Content Highlights: kerala school kalolsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..