ഹൃദ്യ ഹസീൻ കഥകളിക്കു ശേഷം മാതാപിതാക്കൾക്കും സഹോദരിമാർക്കും ഒപ്പം.
പത്താം ക്ലാസിലെത്തിയപ്പോള്‍ ഹൃദ്യ ഹസീനിനോട് മിശ്രവിവാഹിതരായ മാതാപിതാക്കള്‍ പറഞ്ഞു. 'നിനക്ക് ഏതുമതം വേണമെങ്കിലും സ്വീകരിക്കാം...' പക്ഷേ, മതത്തിന്റെ കോളം ഒഴിച്ചിട്ട് അവള് അതിരുകള്മായ്ക്കുന്ന കലയെ മതമാക്കി... കഥകളിയെ ഹൃദയത്തില്പ്രതിഷ്ഠിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കഥകളിയില്‍ എ ഗ്രേഡ് നേടി അവള് ഒന്നുകൂടി ഉറപ്പിച്ചുപറഞ്ഞു. കലതന്നെ മതം. രുക്മിണി സ്വയംവരത്തിലെ കൃഷ്ണന്റെ വേഷമാണ് ഹൃദ്യ ആടിയത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവ. എച്ച്.എസ്.എസ്. വിദ്യാര്‍ഥിയായ ഹൃദ്യ ഹസീന് ചെനക്കല്‍ മോസ്കോ പാറയിലെ ശ്രീരാഗത്തില്‍ കെ.എച്ച്. റഷീദിന്റെും ഡോ. ധന്യയുടെയും മകളാണ്. മിശ്രവിവാഹിതരായതിനാല്‍ മക്കളെ ഒരുമതത്തിലും ചേര്‍ത്തില്ല. മുതിര്‍ന്നാല്‍ അവര്‍ക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാന്‍ അനുവാദംനല്കി.
ഹൃദ്യ റംസാന്‍കാലത്ത് നോമ്പെടുക്കും. വിശ്വാസിയായ അമ്മയ്ക്കൊപ്പം ക്ഷേത്രത്തില്‍ പോകും, വിശേഷാവസരങ്ങളില്‍ വ്രതമെടുക്കും. നാലാംക്ലാസ് വരെ അറബിക്കും പഠിച്ചു.
ഇതിനിടെ കലാമണ്ഡലം അരവിന്ദിന്റെകീഴില് കഥകളി പഠനംതുടങ്ങി. കൂടാതെ ഭരതനാട്യവും പഠിച്ചു. പിന്നെ കലയായി ജീവിതം. പൊതുപ്രവര്‍ത്തന രംഗത്തും സജീവമാണ് ഹൃദ്യ. കല്‍മ കാജല്‍, മര്‍വ്വ മധുര് എന്നീ സഹോദരികളുണ്ട് ഹൃദ്യയ്ക്ക് .
Content Highlights: kerala school kalolsaam kadhakali hridya haseen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..