മീനാക്ഷിയും അമ്മ അഞ്ജനയും
സഹമത്സരാര്ഥികളിലൊരാളില്നിന്ന് കടംവാങ്ങിയ മാലയണിഞ്ഞ് മോഹിനിയാട്ട വേദിയില്‍ കയറുമ്പോള്‍ മീനാക്ഷി ഓര്‍ത്തത് അച്ഛനുണ്ടായിരുന്നെങ്കിലെന്നു മാത്രമാണ്. അവളണിഞ്ഞ മാലയ്ക്ക് ഭംഗി കുറവെന്നുകണ്ട് വേദിക്കുസമീപമുണ്ടായിരുന്ന നൃത്താധ്യാപകരിലൊരാളാണ് ശിഷ്യയുടെ മാല വാങ്ങിനല്‍കിയത്.
ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ട മത്സരത്തില്‍ എ ഗ്രേഡോടെ തിളങ്ങിയ ഹരിപ്പാട് ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എ.വി. മീനാക്ഷിക്കിത് അച്ഛന് കൂടെയില്ലാത്ത ആദ്യ കലോത്സവമാണ്.
ഒന്നരവര്‍ഷംമുമ്പാണ് അച്ഛന് ഹരിപ്പാട് രാധാഭവനില്‍ വേണുഗോപാലിനെ കോവിഡ് കൊണ്ടുപോയത്. കലോത്സവവേദികളിലെല്ലാം മീനാക്ഷിയുടെ കൈപിടിച്ചെത്തിയിരുന്ന വേണുഗോപാല്‍ പോയതോടെ ഇല്ലായ്മയ്ക്കിടയിലും മകളെ അരങ്ങിലെത്തിക്കാനുള്ള പെടാപ്പാടിലായിരുന്നു അമ്മ അഞ്ജന.
മുട്ടവിറ്റുകിട്ടുന്ന തുച്ഛവരുമാനത്തോടൊപ്പം അച്ഛമ്മ ചെല്ലമ്മയ്ക്ക് കിട്ടുന്ന പെന്‍ഷന്‍കൊണ്ടാണ് ഇപ്പോള്‍ കുടുംബം പുലരുന്നത്. നൃത്താധ്യാപിക ഡോ. കലാമണ്ഡലം വിജയകുമാരി പ്രതിഫലമൊന്നും വാങ്ങാതെയാണ് മീനാക്ഷിക്ക് പരിശീലനം നല്‍കിയത്.
വേണുഗോപാലിന്റെ സുഹൃത്തുക്കളും സ്കൂളിലെ അധ്യാപകരും പിരിവെടുത്തുനല്കിയ സഹായവും ആശ്വാസമായി. വ്യാഴാഴ്ച നടക്കുന്ന കുച്ചിപ്പുഡി മത്സരത്തിലും മീനാക്ഷി മാറ്റുരയ്ക്കുന്നുണ്ട്. കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തില്‍ ഉപരിപഠനം നടത്താനാണ് മോഹം.
Content Highlights: kerala school kaloldavam mohiniyattam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..