.
കാംകോ ചെയര്‍മാന്റെ ഡ്രൈവറായ സുബ്രഹ്മണ്യനെ തൃശ്ശൂര്‍ക്കാര്‍ക്ക് പരിചയമുണ്ട്. അന്തിക്കാട് ടൗണില്‍ ഒട്ടോ ഓടിച്ചും പിന്നെ ടാക്സിയോടിച്ചും സ്വന്തം അധ്വാനംകൊണ്ട് സര്‍ക്കാര്‍ സര്‍വീസില്‍ കയറിയ മിടുക്കനായ ഡ്രൈവര്‍. ഈ ഡ്രൈവറെ വിരമിച്ചിട്ടും സര്‍ക്കാര്‍ സേവനത്തിലേക്ക് തിരിച്ചെടുത്തു. കാംകോയിേലക്ക്. അവിടെ ചെയര്‍മാന്റെ ഡ്രൈവറായ സുബ്രഹ്മണ്യന് ഇതിനുമുമ്പ് ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലെ ഡ്രൈവറായിരുന്നുവെന്നു മാത്രമേ പലര്‍ക്കും അറിയൂ.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടകത്തില്‍ മികച്ച നടനായിരുന്നു എന്നറിയുന്നവര്‍ വിരളം. 1978-ല്‍ തൃശ്ശൂരില്‍ നടന്ന കലാത്സവത്തിലാണ് സുബ്രഹ്മണ്യനും സംഘവും കസറിയത്. പിന്നണിയില്‍ സഹായിയായി വി.എസ്. സുനില്‍കുമാറുമുണ്ടായിരുന്നു. ഗവ.എച്ച്.എസ്. അന്തിക്കാടിന്റെ വകയായുള്ള നാടകം സംവിധാനം ചെയ്തത് ജോണി അന്തിക്കാട്. ശാപശിലയെന്ന് പേരിട്ട നാടകത്തില്‍ അംഗവൈകല്യം സംഭവിച്ച് റെയില്‍വേയുടെ ചേരിയില്ക്കഴിയുന്ന മൊയ്തുവിന്റെ വേഷമായിരുന്നു സി.സി. സുബ്രഹ്മണ്യന്റേത്. മുറുക്കുകൊണ്ടു നിര്‍മിച്ച മാലയിട്ട് അതില്‍നിന്ന് ഒന്നെടുത്ത് തിന്നുകൊണ്ടുള്ള അഭിനയം മികച്ച നടനാക്കി.
നാടകവേദിയില്‍ തെരുവുനായ്ക്കളെ കയറ്റിക്കൊണ്ടുള്ള അവതരണം മികച്ച പ്രശംസ നേടി. സംവിധായകനും പിന്നില്‍ പ്രവര്‍ത്തിച്ച വി.എസ്. സുനില്‍കുമാറും ഉള്‍പ്പടെയുള്ളവര്‍ സംഘാടനാമികവിന് കാണികളുടെ കൈയടി നേടി. തുടര്‍ന്ന് നാടകം കലോത്സവവേദിയില്‍നിന്ന് അമെച്ചര്‍ നാടകവേദിയിലേക്ക് ചേക്കേറി. പലയിടങ്ങളിലും ഒന്നാംസ്ഥാനം നേടി. സുബ്രഹ്മണ്യന് പലതവണ മികച്ച നടനുള്ള പുരസ്കാരവും കിട്ടി.
സുബ്രഹ്മണ്യന്റെ അനിയന് മുകുന്ദന്, കൃഷ്ണന്‍കുട്ടി, ദിലീപ്, പുരുഷോത്തമനടക്കം ഏഴ് അഭിനേതാക്കളായിരുന്നു. പെണ്ണായി വേഷമിട്ട ദിലീപിപ്പോള്‍ വിദേശത്താണ്. പത്തില്‍ പഠിക്കുകയായിരുന്ന സുബ്രഹ്മണ്യന് നാടകംകൊണ്ട് ജീവിതം മുന്നോട്ടുപോകില്ലെന്നായപ്പോള്‍ അതുപേക്ഷിച്ചു. പത്തില്‍ ജയിച്ചെങ്കിലും പഠനം നിര്‍ത്തി. ഒരു നാടകത്തിനുശേഷം ജീവിതനാടകത്തില്‍ ഡ്രൈവറായി.
Content Highlights: kalolsavam flashback, kerala state youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..