കലോത്സവ വേദിയില്‍ എന്ത് പ്രശ്‌നമുണ്ടായാലും ഓടിയെത്താന്‍ സിവില്‍ ഡിഫന്‍സുണ്ട്


അഞ്ജന രാമത്ത്

സിവിൽ ഡിഫൻസ് അംഗങ്ങൾ

മ്പത്തൊന്നുകാരിയായ ചന്ദ്രിക ചേച്ചി ഫുള്‍ഹാപ്പിയാണ്... കലോത്സവവേദിയില്‍ സിവില്‍ ഡിഫന്‍സിന്റെ വേഷവുമണിഞ്ഞ് നില്‍ക്കുമ്പോള്‍ പ്രായത്തോട് പോയി പണിനോക്കാന്‍ പറയാന്‍ തോന്നുമെന്ന് ചന്ദ്രിക പറയുന്നു. കലോത്സവവേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന സിവില്‍ ഡിഫന്‍സ് അംഗങ്ങളിലൊരാളാണ് ചന്ദ്രിക. കൊയിലാണ്ടി വാര്‍ഡ് കൗണ്‍സിലറായിരുന്ന കാലത്തായി സിവില്‍ ഡിഫന്‍സ് അംഗമായത്. സാമൂഹികസേവന രംഗത്തോട് അത്രയധികം ഇഷ്ടം തോന്നിയതിനാല്‍ ഒന്നും നോക്കാതെ അപേക്ഷിച്ചു. ആഗ്രഹിച്ച പോലെ തന്നെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കൗണ്‍സിലര്‍ സ്ഥാനം ഒഴിഞ്ഞശേഷം ഈ രംഗത്ത് സജീവസാന്നിധ്യമാണ്. 'നമ്മുടെ നാട്ടിലൊരു പരിപാടി നടക്കുമ്പോള്‍ നമ്മള്‍ മുന്‍നിരയില്‍ വേണ്ടേ... ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ ആതിഥ്യമര്യാദയില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കുമില്ല', ചന്ദ്രിക ആവേശത്തോടെ പറയുന്നു.

'പൈസയോ ആനുകൂല്യമോ പ്രതീക്ഷിച്ചല്ല ഇതിലേക്കിറങ്ങിയത്. സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യാന്‍ കിട്ടുന്ന ഒരവസരം എന്തിന് പാഴാക്കണം', കോഴിക്കോട് സ്വദേശി പ്രശോഭ് പറയുന്നു. സിവില്‍ ഡിഫന്‍സ് അംഗമാണ് പ്രശോഭ്. ആന്ധ്രയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രശോഭ്. 'ഇതൊരു സ്ഥിര ജോലിയല്ല ആവശ്യ സമയത്ത് നമ്മളെ വിളിക്കുമ്പോള്‍ ഇവിടെ എത്തണം. ഇതിലെ ശമ്പളം എന്നൊരു ഘടകം ആകര്‍ഷിക്കുന്നേയില്ല. സാമുഹിക പ്രവര്‍ത്തനം ഇഷ്ടമേഖലയാണ്. അത് സര്‍ക്കാരിന്റെ ലേബലില്‍ തന്നെ ചെയ്യാന്‍ സാധിച്ചത് വലിയൊരു കാര്യമായി കാണുന്നു', പ്രശോഭ് പറയുന്നു.

ഫയര്‍ഫോഴ്‌സിന് കീഴില്‍ രൂപികരിച്ച താത്കാലിക സംഘമാണ് സിവില്‍ ഡിഫന്‍സ്. കലോത്സവവേദികളില്‍ പെട്ടെന്നുണ്ടാവുന്ന അപകടങ്ങളില്‍ കൈതാങ്ങായി ഇവര്‍ ഓടിയെത്തും. 'എന്തിനും സന്നദ്ധരായിട്ടാണ് ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. എന്നാല്‍ അപകടമൊന്നും വരാതെ നല്ല രീതിയില്‍ പരിപാടി മുന്നോട്ട് പോവണം അതാണ് ആഗ്രഹം', പ്രശോഭ് പറയുന്നു.

പ്രശോഭും ചന്ദ്രികയും

2018-ലെ പ്രളയം മുതലാണ് ഇത്തരമൊരു സംഘത്തെ രൂപീകരിക്കുന്നത്. അടിയന്തരഘട്ടത്തില്‍ ഓടിയെത്താനായി ജനങ്ങള്‍ക്കിടയില്‍നിന്ന് തന്നെ സ്വമേധായാ തിരഞ്ഞെടുക്കപ്പെട്ടാരാണ് ഇവര്‍. ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ഇവര്‍ക്കില്ല. ദിവസവേതന അടിസ്ഥാനത്തിലുള്ള ചെറിയൊരു തുകയാണ് ആകെ ലഭിക്കുന്നത്. എന്നാല്‍ ആ പൈസ പ്രതീക്ഷിച്ചല്ല ഇവരാരും തന്നെ പ്രവര്‍ത്തിക്കുന്നത്. 18 മുതല്‍ 55 വയസ്സുവരെയുള്ളവരാണ് ഇതിലുള്ളത്.

'ഈ ബറ്റാലിയിനിലെ ഭൂരിഭാഗംപേരും മറ്റു തൊഴിലില്‍ ഏര്‍പ്പെട്ടവരാണ്. ഫയര്‍ ആന്‍ഡ് സേഫ്റ്റി, മറ്റു റെസ്‌ക്യു ഓപ്പറേഷന്‍ പരിശീലനങ്ങള്‍ നല്‍കിയാണ് ഇവരെ രംഗത്തിറക്കിയിരിക്കുന്നത്, കൃത്യമായ പരിശീലനം നല്‍കിയാണ്‌ ഇവരെ കലോത്സവത്തിനായും ഒരുക്കിയിരിക്കുന്നത്. വിവിധ വേദികളിലായി 70 പേരെയാണ് കലോത്സവത്തിന് നിയോഗിച്ചിരിക്കുന്നത്', ബീച്ച് സ്റ്റേഷന്‍ ഓഫീസര്‍ സതീഷ് പറയുന്നു.

Content Highlights: Civil defence in state kalotsavam kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented