ബിപിൻ ദാസ്, ബിപിനും കുടുംബവും
"പുതിയ കുട്ടികള്‍ക്ക് നാടകത്തോട് ആത്മാര്‍ത്ഥതയില്ലെന്ന് ചിലരൊക്കെ പറയും. പക്ഷേ അതിനോട് എനിക്ക് അതിനോട് യോജിക്കാന്‍ പറ്റില്ല, പിള്ളേര് പൊളിയാണ്". പറയുന്നത് അടുപ്പ് എന്ന ജനപ്രിയ വെബ്സീരീസിലൂടെ പ്രശ്സ്തനായ ബിപിന്‍ ദാസ്. പത്ത് വര്‍ഷത്തോളമായി കലോത്സവേദികളിലെ സ്ഥിരം സാന്നിധ്യമാണ് ബിപിന്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിപിന്‍ നാടകവേദിയിലേക്ക് എത്തുമ്പോള്‍ ചുറ്റും കൂടുന്നത് അടുപ്പ് ഫാന്‍സ് കൂടിയാണ്. നാടകത്തിന് ഏറെ ജനപ്രീതിയുള്ള കോഴിക്കോടന്‍ മണ്ണില്‍ രണ്ടാംദിനം നാടകമത്സരങ്ങള്‍ അരങ്ങേറിയപ്പോള്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ബിപിനും ഭാര്യ അശ്വിനിയും രണ്ട് മക്കളും ഒരുമിച്ചാണ് നാടകം കാണാന്‍ എത്തിയത്.
പരീക്ഷണ നാടകം...
പത്ത് വര്‍ഷത്തോളമായി യുവജനോത്സവവേദികളില്‍ സ്ഥിരം സാന്നിധ്യമാണ്. നിരവധി നാടകങ്ങള്‍ ഇക്കാലയളവില്‍ അണിയിച്ചൊരുക്കി. ഇത്തവണ തിരക്കുകള്‍ കാരണം ഒരു നാടകമാണ് ചെയ്യുന്നത്. വയനാടുള്ള സ്കൂളിന് വേണ്ടിയാണ് നാടകം. ഒറ്റമുറി അടുപ്പാണ് ഈ വര്‍ഷത്തെ നാടകം. ഷനോജ് ആര് ചന്ദ്രന് എഴുതിയ മീനിന് വാലില്‍ പൂമാല എന്ന കഥയെ ആസ്പദമാക്കിയാണ് ഈ നാടകം എഴുതിയിരിക്കുന്നത്. ഞാന്‍ ചെയ്തതില്‍ വെച്ച് കുറച്ച് പരീക്ഷണ മനോഭാവത്തോടുകൂടി സമീപിച്ച ഒരു നാടകമാണിത്. അടിസ്ഥാന വിഭാഗത്തിന്റെ ഒരു കഥ. ഒന്നര സെന്റ് ഭൂമിയെ ഒറ്റമുറി വീടാണ് കഥാപശ്ചാത്തലം.
പിള്ളേര് പൊളിയാണ്...
കോവിഡ് മൂലമുണ്ടായ ഇടവേള കുട്ടികളില്‍ അവരുടെ സര്‍ഗശേഷി വെളിപ്പെടുത്തുന്നതില്‍ ചെറിയ മങ്ങലുണ്ടാക്കിയേക്കുമെന്ന സംശയം ചിലര്‍ ഉന്നയിച്ചിരുന്നു. അങ്ങനെയൊന്നുമില്ല, പിള്ളേര് അസാധ്യ കഴിവുള്ളവരാണ്. നവീനമായ ആശയങ്ങള്‍ നാടക ആവിഷ്കാരങ്ങളായി വരണമെന്നാണ് എനിക്ക് പറയാനുള്ളത്. അത്തരത്തില്‍ വരുമ്പോഴാണ് ഈ രംഗത്തിന്റെ വളര്‍ച്ച. നാടകത്തെ വളരെ ഗൗരവമായി കാണുന്ന നിരവധി കുട്ടികളെ ഇക്കാലയളവില്‍ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. ഇനിയും അത്തരം ആളുകളെ കാണാനായി സാധിക്കട്ടെ എന്നാണ് ആഗ്രഹം
അടുപ്പിന്റെ വിശേഷം
പുട്ടും മുട്ടറോസ്റ്റും എന്ന സീരിസിന്റെ അടുത്ത ഭാഗത്തിന്റെ പണിപുരയിലാണ്. അത് ഉടന്‍ തന്നെ പുറത്തിറങ്ങും. രണ്ടാം ഭാഗം തുടങ്ങുന്ന സമയത്താണ് അച്ഛന്റെ വിയോഗമുണ്ടായത്. അത് വല്ലാത്തൊരു ശൂന്യതയാണ് ജീവിതത്തില്‍ തീര്‍ത്തത്. അതില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരികയാണ്. അധ്യാപികയായിരുന്ന ഭാര്യ അശ്വിനിയും സീരിസിലെ സജിവ സാന്നിധ്യമാണ്. എന്നെക്കാളും നാച്ചുറല്‍ ആക്ടിങ് അവളാണ് ചെയ്യുന്നത്. ആഗ്രഹങ്ങള്‍ നിരവധിയുണ്ട്. അതുമായി മുന്നോട്ട് പോവുന്നു.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Content Highlights: Bipin Das, aduppu web series, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..