സുനു ബാബുവും അമ്മ അനുവും | ഫോട്ടോ: അരുൺ നിലമ്പൂർ
ടൈപ്പ്-1 പ്രമേഹം പല തവണ തളര്‍ത്താന്‍ ശ്രമിച്ചിട്ടും പിടികൊടുക്കാതെ പൊരുതിയാണ് പന്തളം സ്വദേശിയായ സുനു സാബു സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ ചിലങ്ക അണിയാന്‍ എത്തിയത്. കുച്ചുപ്പുടിയില്‍ എ ഗ്രേഡ് നേടി തളര്‍ത്താന്‍ ശ്രമിച്ച രോഗവസ്ഥയോട് സുനുവിന്റെ മധുര പ്രതികാരം.
ആറാമത്തെ വയസ്സിലാണ് സുനു സാബുവിനെ ടൈപ്പ്-1 പ്രമേഹം പിടികൂടുന്നത്. ഇന്‍സുലിന്‍ പമ്പ് ശരീരത്തില്‍ ഘടിപ്പിച്ചാണ് പിന്നീടങ്ങോട്ടുള്ള സുനുവിന്റെ ജീവിതം. ശരീരത്തില്‍ ഇന്‍സുലിന്‍ പമ്പ് വെച്ച് നൃത്തം ചെയ്യല്‍ തുടക്കത്തില്‍ സുനുവിന് വളരെ പ്രയാസം ആയിരുന്നു. പക്ഷെ നൃത്തം അഭിനിവേശം ആയിരുന്ന സുനു പതിയെ ആ വെല്ലു വിളിയെ മറികടന്നു.
പ്രമേഹത്തോട് പൊരുതി നൃത്തം പഠിച്ചു പതിയെ വേദികള്‍ കീഴടക്കി തുടങ്ങി. റവന്യു ജില്ലാ കലോത്സവത്തില്‍ കേരള നടനത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡ്. അന്ന് മകളുടെ നേട്ടത്തില്‍ സന്തോഷിക്കുമ്പോളും അമ്മ അനുവിന്റെ മനസ്സില്‍ വേവലാതിയായിരുന്നു. സംസ്ഥാന സ്കൂള്‍ കലോത്സത്തില്‍ രണ്ട് ഇനങ്ങളില്‍ മത്സരിക്കാന്‍ ഉള്ള പണം എങ്ങനെ ഉണ്ടാക്കും എന്നത് ആയിരുന്നു അനുവിന്റെ മനസ്സില്‍.
സുനുവിന് മരുന്നിനു തന്നെ മാസം നല്ലൊരു തുക വേണം. മകള്‍ക്ക് നൃത്ത പരിശീലനത്തിന് ഉള്ള പണം മാറ്റിവെക്കുന്നത് തന്നെ ഏറെ ഞെരുങ്ങിയാണ്. ഒടുവില്‍ കടം വാങ്ങിച്ച പണവുമായാണ് സുനുവിനെയും കൊണ്ട് അമ്മ അനു കോഴിക്കോട്ടേക്ക് വണ്ടി കയറിയത്. കുച്ചുപ്പുടിയില്‍ എ ഗ്രേഡ് നേടി.
വെള്ളിയാഴ്ച്ച നടക്കുന്ന കേരള നടനത്തിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയുമെന്നാണ് സുനുവിന്റെ പ്രതീക്ഷ. നല്ലൊരു നര്‍ത്തകിയാവണം എന്ന് തന്നെയാണ് ആഗ്രഹവും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മകളുടെ സ്വപ്നങ്ങളെ അണയാതെ കാക്കാനുള്ള പരിശ്രമത്തിലാണ് ആ അമ്മ.
Content Highlights: battling type one diabetes sunus sweet success state youth festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..