ജിഷ്ണു ലാൽ താൻ പരിശീലിപ്പിച്ച കുട്ടികൾക്കൊപ്പം
'അറബനമുട്ടിന് സ്റ്റേജില്‍ കേറുമ്പോള്‍ കിട്ടുന്നൊരു ആവേശമുണ്ട്, അതുണ്ടല്ലോ എത്ര പറഞ്ഞാലും മറ്റൊരാള്‍ക്ക് മനസിലാവില്ല. ഈ സ്കൂളില്‍ നിന്ന് സംസ്ഥാനതലത്തില്‍ മത്സരിച്ച് ജയിച്ചയാളാണ് ഞാന്‍. അതേ സ്കൂളിന് വേണ്ടി കുട്ടികളെ പരിശീലിപ്പിച്ച് ഇറക്കുമ്പോള്‍ അത് വല്ലാത്തൊരു അഭിമാനമാണ്', കണ്ണൂര്‍ സ്വദേശി ജിഷ്ണുലാല്‍ പറയുന്നു. സംസ്ഥാന കലോത്സവ വേദിയില്‍ ജിഷ്ണുവിന്റെ ശിക്ഷണത്തില്‍ മൂന്ന് ടീമുകളാണ് പങ്കെടുക്കുന്നത്.
ഇരുപതുകാരനായ ജിഷ്ണു ബിബിഎ വിദ്യാര്‍ത്ഥിയാണ്. ഒന്‍പതാം ക്ലാസ് മുതല്‍ സംസ്ഥാന കലോത്സവേദിയില് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് മൂലം പ്ലസ്ടുവില്‍ മാത്രം കലോത്സവത്തില്‍ പങ്കെടുക്കാനായി സാധിച്ചില്ല. അതിന്റെ വിഷമം ഇന്നും ജിഷ്ണുവിനുണ്ട്. 'അറബനമുട്ട് എന്നാല്‍ ഞങ്ങള്‍ കണ്ണൂരുകാരുടെ ജീവിതത്തിന്റെ ഭാഗമാണ്. കല്ല്യാണങ്ങള്‍ക്കും പള്ളിപരിപാടിക്കുമെല്ലാം അറബനമുട്ട് ഒഴിവാക്കാന്‍ പറ്റില്ല. അമ്പലത്തില്‍നിന്ന് വരെ ഞങ്ങള്‍ക്ക് ബുക്കിങ്ങ് വരാറുണ്ട്. ഞങ്ങള്‍ കണ്ണൂരുകാര്‍ക്ക് മതമല്ല, കലയാണ് വലുത്', ജിഷ്ണു പറഞ്ഞു.
'കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലാണ് നിലവില്‍ പഠിക്കുന്നത്. പക്ഷേ, ഇവിടെ അറബനമുട്ട് ഒരു മത്സര ഇനമല്ലാത്തതിനാല്‍ മത്സരിക്കാന്‍ പറ്റുന്നില്ല. അതില്‍ വിഷമിച്ചിരിക്കുമ്പോഴാണ് പഠിച്ച സ്കൂളില്‍ നിന്ന് തന്നെ വിളി വരുന്നത്. പിന്നെ ഒന്നും നോക്കിയില്ല ആഗസ്റ്റ് ആറ് മുതല്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ ആരംഭിച്ചു. എന്നില്‍ സ്കൂളുകാര്‍ക്ക് വിശ്വാസമുണ്ടായിരുന്നു', ജിഷ്ണു കൂട്ടിച്ചേര്‍ത്തു.
പ്രായം കുറഞ്ഞ മാഷിനോട് കുട്ടികള്‍ കുസൃതി കാണിക്കാറുണ്ടോ എന്ന ചോദ്യത്തിന് നിറഞ്ഞൊരു ചിരിയോടയായിരുന്നു ജിഷ്ണുവിന്റെ മറുപടി. 'ഓര്ക്ക് എന്നെ പേടിയാണെന്നാണ് എനിക്ക് തോന്നുന്നത്. കളിയൊക്കെ നടന്നാലും തട്ടില്‍ കേറുമ്പോള്‍ പിള്ളേര് സീരിയസ്സാണ്. ഞങ്ങള്‍ക്ക് നല്ല ഗ്രേഡുണ്ടാവുമെന്ന് ഉറപ്പുണ്ട്. കണ്ണൂരിന്റെ കുതിപ്പില്‍ ഞങ്ങളും പങ്കാളികളാവും',മത്സരവിജയത്തെ കുറിച്ച് ജിഷ്ണുവിന് യാതൊരു സംശയവുമില്ല.
എംബിഎ ചെയ്യണമെന്നാണ് അടുത്ത ആഗ്രഹം. അറബന കൂടെ തന്നെയുണ്ടാവും. അതങ്ങനെ വിട്ടുകളയാന്‍ പറ്റില്ലലോ. നാട്ടിലെ അറബന സംഘങ്ങളിലും ജിഷ്ണു സജീവ സാന്നിധ്യമാണ്.
Content Highlights: Aravana muttu, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..