അമ്പിളിയും ആലിയയും
അമ്മ അമ്പിളി 29 വർഷം മനസിൽ വിങ്ങലായി കൊണ്ടുനടന്ന സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ആലിയയ്ക്ക് 61-മത് സംസ്ഥാന സ്കൂൾ കലോത്സവവേദി. നാല് വയസ് മുതൽ പാട്ടും ഡാൻസും പഠിക്കാൻ കൊണ്ടുവിട്ടതും ചിട്ടയായി തന്നെ പരിശീലിപ്പിച്ചതും അമ്മയാണെന്ന് ആലിയ പറയുന്നു. അതിന് പിന്നിൽ അമ്മ അമ്പിളിയുടെ തകർന്നുപോയ ഒരു സ്വപ്നത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും കഥയുണ്ട്.
ആ കഥ അമ്പിളി ഓർത്തെടുക്കുന്നത് ഇങ്ങനെ. 1994-ലെ സബ് ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനക്കാരി ആയിരുന്നു അമ്പിളി. ജില്ലാതല മത്സരത്തിൽ ചിലങ്ക അണിയുക എന്ന അമ്പിളിയുടെ സ്വപ്നം പക്ഷെ വീട്ടുകാർ തന്നെ തച്ചുടച്ചു. മകൾ ദൂരെ ഒരു സ്ഥലത്ത് അപരിചിതരുടെ മുന്നിൽ ചിലങ്കയണിയുന്നത് യഥാസ്ഥിതികരായ രക്ഷിതാകൾക്ക് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല. അന്ന് പട്ടിണി കിടന്നിട്ടും കരഞ്ഞപേക്ഷിച്ചിട്ടും അച്ഛനും അമ്മയും തന്നെ ചിലങ്ക കെട്ടാൻ അനുവദിച്ചില്ലെന്നത് ഓർക്കുമ്പോൾ ഇപ്പോളും അമ്പിളിയുടെ കണ്ണ് നിറയും. അന്ന് കുഞ്ഞമ്പിളി എടുത്ത ശപഥം ആണ് തനിക്ക് ഒരു മകൾ ഉണ്ടായാൽ അവളെ കലോത്സവ വേദിയിൽ എത്തിക്കും എന്നത്.
മകൾ ആലിയ പിറന്നതുമുതൽ തന്റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുന്ന ദിവസം അമ്പിളിയുടെ മനസിൽ ഉണ്ടായിരുന്നു. 4 വയസ് മുതലാണ് നൃത്തത്തിലും സംഗീതത്തിലും ആലിയയ്ക്ക് പരിശീലനം നൽകി തുടങ്ങിയത്. തന്നെ ചിലങ്കയണിയാൻ അനുവദിച്ചില്ലെങ്കിലും മകൾ ആലിയയ്ക്ക് എല്ലാ പിന്തുണയും തന്റെ അച്ഛൻ കൊടുത്തിരുന്നു എന്നും അമ്പിളി പറയുന്നു.
മോണോആക്ട്, ഒപ്പന, നാടൻ പാട്ട് എന്നീ ഇനങ്ങളിൽ ആണ് ആലിയ മത്സരിച്ചത്. അമ്മയുടെ ആഗ്രഹം തന്നിലൂടെ സഫലം ആയതിൽ ആലിയയ്ക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട്. മകളുടെ നേട്ടത്തിൽ അമ്പിളിയ്ക്കും ഏറെ അഭിമാനവും അതിലേറെ സന്തോഷവും. പക്ഷെ അപ്പോഴും ഒരു ചെറിയ വിഷമം ഉണ്ട്. മകൾ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ എത്തിയത് കാണാൻ തന്റെ അച്ഛൻ ഇല്ലാതെ പോയി എന്ന വിഷമം. അച്ഛൻ മരിച്ചിട്ട് ഒരു വർഷം
പൂര്‍ത്തിയാകുന്ന അതെ ദിവസം ആണ് മകൾ വേദിയിൽ ചിലങ്കയണിയുന്നത് എന്നും അമ്പിളി പറയുന്നു.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Content Highlights: State Youth Festival, School Kalotsavam, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..