അഭിനന്ദ്
മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനന്ദ് എസ്. ദേവിന്, സഹദേവന് എം. പിതാവ് മാത്രമല്ല പരിശീലകന് കൂടിയാണ്.
ഹൈസ്കൂള്‍ വിഭാഗം പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അഭിനന്ദ്, വയനാട് ചുരമിറങ്ങി കലയുടെ തട്ടകമായ കോഴിക്കോടേക്ക് എത്തിയത്.
അതേസമയം, ചെറുപ്പം മുതലേ മകന് വായന ശീലമാക്കിയിരുന്നെന്നും സ്വന്തംനിലയ്ക്കാണ് പ്രസംഗകലയില്‍ പ്രവീണ്യം നേടിയതെന്നുമാണ് സഹദേവന് പറയുന്നത്. മലയാളം അധ്യാപകനാണ് ഇദ്ദേഹം.
പ്രസംഗം മാത്രമല്ല മോണോ ആക്ട്, ക്വിസ് തുടങ്ങിയവയിലും അഭിനന്ദ് മിടുക്കനാണ്. മോണോ ആക്ടില്‍ രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. നാടകത്തില്‍ ജില്ലയിലെ ബെസ്റ്റ് ആക്ടര്‍ ആണ് അഭിനന്ദ്.
സംസ്ഥാന തലത്തില്‍ നടന്ന വന്യജീവി വാരഘോഷ പരിപാടിയില്‍ ജില്ലാതല പ്രസംഗമത്സരത്തില്‍ രണ്ടാം സ്ഥാനം അഭിനന്ദ് കരസ്ഥമാക്കിയിട്ടുണ്ട്.
നന്നായി മത്സരിക്കാന്‍ സാധിച്ചെന്ന് അഭിനന്ദ് പ്രതികരിച്ചു. നല്ല വായനശീലമുള്ള ആള് കൂടിയാണ് അഭിനന്ദ്. മാക്സിം ഗോര്‍ക്കിയുടെ അമ്മയാണ് വായിച്ചതില്‍ ഏറ്റവും ഇഷ്ടമുള്ള പുസ്തകം. അതേസമയംമകന്റെ കഴിവിനൊത്തുള്ള പ്രകടനം കാഴ്ച വെക്കാന്‍ പറ്റിയില്ലെന്ന് വിഷമമാണ് അമ്മ മഞ്ജുഷയക്ക് പങ്ക് വെക്കാനുള്ളത്.
Content Highlights: abhinand s dev kerala school kalolsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..