സ്ഫടികത്തിൽ മോഹൻലാൽ | ഫോട്ടോ: www.facebook.com/bhadranthefilmmaker
ടിവിയിൽ പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും തോമാച്ചായൻ ബിഗ് സ്ക്രീനിലെത്തുമ്പോൾ കാണാതിരിക്കുന്നതെങ്ങനെ. 'സ്ഫടികം' 4കെ പതിപ്പ് കാണാൻ തിയേറ്ററിലെത്തിയവർക്ക് പറയാനുണ്ടായിരുന്നത് ഇത്തരം ഒട്ടേറെ കാരണങ്ങളായിരുന്നു. ആടുതോമയും ചാക്കോ മാഷും വീണ്ടും പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറിയതായാണ് ഓരോ തിയേറ്ററുകളിൽ നിന്നുമുള്ള സംസാരം.
പലവട്ടം കണ്ട് മനസ്സിൽ പതിഞ്ഞുപോയ ഡയലോഗുകളാണെങ്കിലും ബിഗ് സ്ക്രീനിൽ അതൊക്കെ 4കെ ഡോൾബി അറ്റ്‍മോസിൽ വീണ്ടും കണ്ടും കേട്ടുമിരിക്കുമ്പോൾ മനസ്സ് നിറയുന്ന അനുഭവം നൽകുന്നുവെന്നാണ് പ്രേക്ഷകർ ഓരോരുത്തരും പറയുന്നത്. എന്തെന്നില്ലാത്ത ഒരു അനുഭവം സമ്മാനിക്കുന്നുണ്ട് ഈ പുത്തൻ സ്ഫടികമെന്നാണ് സിനിമാപ്രേമികളുടെ ഭാഷ്യം.
തോമാച്ചായനേയും ചാക്കോ മാഷിനേയും പൊന്നമ്മച്ചിയേയും ഒറ്റപ്ലാക്കലച്ചനേയും കുറ്റിക്കാടനേയും തുളസിയേയും ലൈലയേയുമൊക്കെ വീണ്ടും ബിഗ് സ്ക്രീനിൽ പുത്തൻ സാങ്കേതിക തികവിൽ കാണാനായത് വർണ്ണനകൾക്ക് അതീതമായ അനുഭവം സമ്മാനിച്ചുവെന്നാണ് ഏവരും പറയുന്നത്. റിലീസ് ദിനത്തിൽ തന്നെ തിയേറ്ററുകളിൽ വൻ ജനപ്രവാഹമാണ് ദൃശ്യമായത്.
ഫാൻസ് ഷോയും റെഗുലർ ഷോയും കടന്ന് എക്സ്ട്രാ ഷോകളുമായാണ് സ്ഫടികം 4കെ പതിപ്പിൻറെ മുന്നേറ്റം. വരും ദിവസങ്ങളിലും ഹൗസ്‍ഫുൾ ഷോകളുമായി സ്ഫടികം ജൈത്രയാത്ര തുടരുമെന്നാണ് കണക്കുകൂട്ടൽ. സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് 'സ്ഫടികം' സിനിമയുടെ റീറിലീസ് സാധ്യമാക്കിയിരിക്കുന്നത്.
Content Highlights: spadikam movie, heavy report for a re release movie in kerala, mohanlal and bhadran, thilakan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..