പഴ്‌സ് ശൂന്യമാക്കാതെ സുന്ദരമായി യാത്ര ചെയ്യാവുന്ന രാജ്യങ്ങളോ? ഒന്നാം സ്ഥാനത്തുണ്ട് സിം​ഗപ്പുർ


രമ്യ എസ്. ആനന്ദ്

റാഫിൾ സ്ട്രീറ്റ് മുതൽ മറീന ബേ സാൻഡ് വരെ നീണ്ടുകിടക്കുന്ന നാലര കിലോമീറ്റർ കാഴ്ചകളുടെ പെരുമഴയാണ്

സിം​ഗപ്പൂരിലെ മറീന ബേ | ഫോട്ടോ: എ.എഫ്.പി

സിംഗപ്പൂരിൽ നിങ്ങൾക്ക് നിങ്ങളെ ഒരിക്കലും മിസ്സാകില്ല. ഒരറ്റം മുതൽ മറ്റേയറ്റം വരെ 50 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ തീർന്നു പോകുന്ന ഒരു രാജ്യം. റാഫിൾ സ്ട്രീറ്റ് മുതൽ മറീന ബേ സാൻഡ് വരെ നീണ്ടുകിടക്കുന്ന നാലര കിലോമീറ്റർ കാഴ്ചകളുടെ പെരുമഴയാണ്. മൂന്നര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന മറീന ബേയുടെ ചിത്രങ്ങൾ യാത്രാ വിവരണങ്ങളിൽ എല്ലാവർക്കും പരിചിതമാണ്. സിംഗപ്പൂരിന്റെ നദീ മുഖത്താണ് കമേഴ്സ്യൽ സ്‌ക്വയർ ആയ സിംഗപ്പൂർ ഫിനാൻഷ്യൽ ഡിസ്ട്രിക്ട്. തലയുയർത്തി നിൽക്കുന്ന ബാങ്ക് സമുച്ചയങ്ങളും വെയർ ഹൗസുകളുമെല്ലാം ചേർന്ന സിംഗപ്പൂരിന്റെ ന്യൂക്ലിയസ്. ലോകത്തിന്റെ സമ്പദ്ഘടനയെത്തന്നെ നിയന്ത്രിക്കുന്നയിടം. അംബര ചുംബികളുടെ ആകാശരേഖ. അത്യന്തം ഒരു പനോരമിക് ദൃശ്യം.

മറീന ബേയിലാണ് സിംഗപ്പൂർ ഗ്രാൻഡ് പ്രീ എന്നറിയപ്പെടുന്ന ഫോർമുല വൺ മോട്ടോർ റേസിന്റെ സർക്യൂട്ട്. ദീപാലംകൃതമായ ഇതിന്റെ രാത്രിചിത്രം അതിമനോഹരമാണ്. നദിക്കഭിമുഖമായി ഡുറിയാൻ പഴത്തിന്റെ ആകൃതിയിലുള്ള എസ്പ്ലനേഡ് തിയേറ്റർ. സിംഗപ്പൂരിന്റെ തനതു കലകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഒരുക്കിയ സ്ഥലം. യൂറോപ്യൻ ഒപ്പറ ഹൗസുകളെ പോലെ ഡിസൈൻ ചെയ്തിരിക്കുന്ന ഉൾഭാഗം. നഗരത്തിന്റെ അതിവേഗമുള്ള വളർച്ചയെ അനുസ്മരിപ്പിക്കുന്ന, ഡി.എൻ.എ യുടെ ഘടനയുള്ള ഹെലിക്സ് ബ്രിഡ്ജ്. സിംഹത്തിന്റെ തലയും മത്സ്യത്തിന്റെ ഉടലുമുള്ള സിംഗപ്പൂരിന്റെ ഭാഗ്യ ചിഹ്നം മെർലയൺ. അതിൽ നിന്നും നദിയിലേക്കു തുറക്കുന്ന ജലധാര... താമര വിരിയുമ്പോലെയുള്ള ആർട്ട് ആൻഡ് സയൻസ് മ്യൂസിയവും ഹെലിക്സ് ബ്രിഡ്ജും മറീന ബേ സാൻഡ് ഹോട്ടലും മെർലയൺ പ്രതിമയും ചേർന്നൊരുക്കുന്ന ദൃശ്യവിസ്മയം സഞ്ചാരികൾക്കു സ്ഥല ജല വിഭ്രമം സമ്മാനിക്കും.

സിംഗപ്പൂരിന്റെ സ്‌കൈലൈനിലെ വീനസ് നക്ഷത്രമാണ് മറീന ബേ സാൻഡ് നക്ഷത്ര ഹോട്ടൽ. മൂന്ന് ടവറുകളുടെ മീതെ കപ്പലിരിക്കും പോലുള്ള രൂപകൽപ്പന. മുകളിൽ 480 മീറ്റർ നീളമുള്ള ഇൻഫിനിറ്റി പൂൾ കാസിനോകളും കൺവെൻഷൻ സെന്ററും എക്സിബിഷൻ പവലിയനുകളുമൊക്കെ നിറഞ്ഞ് അത്യാഢംബരത്തിന്റെ അവസാന വാക്കുപോലെയാണിവിടം. 55 നിലകളും 2560 മുറികളുമായി ഒരു ബൊട്ടീക് ഹോട്ടൽ. സിംഗപ്പൂർ വാർ മെമ്മോറിയലും കൂടി കണ്ട് മടങ്ങാം. സിംഗപ്പൂർ ഡോളർ 50 രൂപയ്ക്കു തുല്യം ആണ്. ഇന്ത്യൻ സഞ്ചാരികൾക്കു താരതമ്യേന ചെലവ് കൂടിയ രാജ്യം. വിസയ്ക്കായി ട്രാവൽ ഏജൻസി ആണ് അഭികാമ്യം. എയർ ഏഷ്യ ഓപ്പറേറ്റ് ചെയ്യുന്ന സ്ഥലമാണ് സിംഗപ്പൂർ. ക്വലാലംപൂരിനെ ട്രാൻസിറ്റ് വച്ചാൽ ഒരു 12 മണിക്കൂർ ആ നഗരവും കാണാം. മലേഷ്യൻ വിസ കൂടി വേണമെന്ന് മാത്രം.Content Highlights: singapore travel, singapore for budget travel, mathrubhumi yathra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented