ഇന്ത്യയിൽ മാത്രമല്ല, സിങ്കപ്പൂരുമുണ്ട് പൊങ്കലും ദീപാവലിയും 


ഇന്ത്യയിലേതുപോലെ തന്നെ ഇരുട്ടിനുമേൽ പ്രകാശം നേടുന്ന വിജയംതന്നെയാണ് സിം​ഗപ്പൂരിലും ഈ ആഘോഷത്തിന്റെ അടിസ്ഥാനം.

പ്രതീകാത്മകചിത്രം | ഫോട്ടോ: സാജൻ വി നമ്പ്യാർ | മാതൃഭൂമി

ഇന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളെടുത്താൽ അതിൽ ഒഴിച്ചുകൂടാനാവാത്ത രണ്ടെണ്ണമാണ് പൊങ്കലും ദീപാവലിയും. ഈ വർഷത്തെ ദീപാവലിക്ക് ഇനി അധികം ദിവസങ്ങളില്ല. എന്നാൽ ഇന്ത്യക്ക് പുറമേ ഈ രണ്ട് വിശേഷാവസരങ്ങളും വിപുലമായി ആഘോഷിക്കുന്ന ഒരു രാജ്യമുണ്ട്. സിം​ഗപ്പൂരാണ് അത്.

ഇന്ത്യയിലേതുപോലെ തന്നെ ഇരുട്ടിനുമേൽ പ്രകാശം നേടുന്ന വിജയംതന്നെയാണ് സിം​ഗപ്പൂരിലും ഈ ആഘോഷത്തിന്റെ അടിസ്ഥാനം. ആഘോഷത്തോടനുബന്ധിച്ച് രാജ്യത്തെമ്പാടുമുള്ള ഹിന്ദുമതവിശ്വാസികൾ വീടുകൾ ദീപാലംകൃതമാക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യും. വീടുകളിൽ പ്രാർത്ഥനകളും നടക്കും.



ദക്ഷിണേന്ത്യയിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് പൊങ്കൽ. സിം​ഗപ്പൂരിൽ തായ് മാസത്തിലാണ് പൊങ്കൽ ആഘോഷങ്ങൾ നടക്കുക. ഭോ​ഗി പൊങ്കൽ, സൂര്യ പൊങ്കൽ, മാട്ടു പൊങ്കൽ, കണ്ണുംപൊങ്കൽ എന്നിങ്ങനെയാണ് നാല് പൊങ്കൽ ദിനങ്ങളും അറിയപ്പെടുന്നത്. ആദ്യ ദിവസത്തെ ആഘോഷം ഇന്ദ്രനുവേണ്ടിയും രണ്ടാം ദിവസം സൂര്യനും മൂന്നാം ദിവസം കന്നുകാലികളെ ആദരിക്കാനും നാലാമത്തേയും അവസാനത്തേയും ദിവസം ബന്ധങ്ങൾ ദൃഢമാക്കാനുമാണ് ആഘോഷിക്കുന്നത്.

നാല് ദിവസങ്ങളായിട്ടാണ് പൊങ്കൽ നടക്കുന്നതെങ്കിലും ഒരുമാസം മുമ്പേ തന്നെ ഇതിനായുള്ള തയ്യാറെടുപ്പുകൾ ഏവരും നടത്തും. ലിറ്റിൽ ഇന്ത്യ എന്നറിയപ്പെടുന്നയിടത്താണ് ഈ രണ്ട് ആഘോഷങ്ങളും നടക്കുക.

Content Highlights: deepavali and pongal in singapore, singapore travel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented