നാടൻ സൈക്കിളിൽ സിം​ഗപ്പൂരിലേക്ക് ഒരു ലോക്ക്ഡൗൺ യാത്ര | bicycle travelogue


ഒറ്റനോട്ടത്തിൽ സൈക്കിളിൽ സാധനങ്ങൾ വിൽക്കാൻ നടക്കുന്ന നാടോടിയാണെന്ന് തോന്നും. അതുണ്ടാക്കിയ എടങ്ങേറ് ചില്ലറയല്ലെന്ന് ഫൈസൽ പറയുന്നു. 

Faizal Outlaw | Instagram

ആദ്യ ലോക്ഡൗണിന് മുമ്പ് സുൽത്താൻ ബത്തേരിയിൽനിന്നു പുറപ്പെട്ടതാണ്. ഒരു നാടൻ സൈക്കിളിൽ സിം​ഗപ്പൂരിലേക്ക്... കൃത്യമായി പറഞ്ഞാൽ ഒരു വര്‍ഷവും നാലു മാസവും മുമ്പ്. കൊറോണ ലോകത്തെ കീഴടക്കാൻ ശ്രമിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. ഇന്ത്യ കണ്ട്, മണാലി വഴി ലഡാക്ക് - കർദൂം​ഗ് ലാ യും കീഴടക്കി, 11 രാജ്യങ്ങളിലൂടെയാണ് യാത്ര. യാത്രയിൽ തിരിച്ചടികൾ നിരവധിയായിരുന്നു. അതെല്ലാം അതിജീവിച്ച് അദ്ദേഹം ഇപ്പോൾ ലഡാക്ക് റീജിയണിലാണ്. അവസാനം ബന്ധപ്പെടുമ്പോൾ കാർ​ഗിലിൽ.

ഒറ്റനോട്ടത്തിൽ സൈക്കിളിൽ സാധനങ്ങൾ വിൽക്കാൻ നടക്കുന്ന നാടോടിയാണെന്ന് തോന്നും. അതുണ്ടാക്കിയ എടങ്ങേറ് ചില്ലറയല്ലെന്ന് ഫൈസൽ പറയുന്നു. ആദ്യം തിരിച്ചടിയായത് എൻ.ആർ.സി. പ്രതിഷേധമായിരുന്നു. പിന്നെ വന്നത് കൊറോണ വൈറസ്. ​ഗുജറാത്ത് കഴിഞ്ഞതോടെ ആളുകളുടെ മുഖത്ത് മാസ്ക് കയറിപ്പറ്റി. ഡൽഹിയിലെത്തി കുറച്ചു ദിവസം വിശ്രമിച്ചിട്ടാവാം അടുത്ത യാത്രയെന്ന് കരുതി. അവിടെയാണ് ഇടിത്തീ പോലെ ലോക്ഡൗൺ വന്നത്.



നാല് മാസത്തോളം കോവിഡ് ഭീതി പരത്തിയ ഡൽഹിയിൽ ഒറ്റമുറിയിൽ മറ്റൊരാൾക്കൊപ്പം താമസം. അൺലോക്ക് തുടങ്ങിയപ്പോൾ മണാലിയെത്തി. അവിടെ കനത്ത മഞ്ഞുവീഴ്ച, കുടുംബത്തെ നാട്ടിൽനിന്ന് എത്തിച്ച് അവർക്കൊപ്പം കുറച്ചുകാലം. ബറഛാ ലാ പാസ് വഴി ലഡാക്കിലേക്കുള്ള യാത്ര മഞ്ഞുവീഴ്ച കാരണം മുടങ്ങി. തിരിച്ച് ശ്രീന​ഗർ വഴി ലഡാക്കിലേക്ക് യാത്ര വഴി തിരിച്ചു വിട്ടപ്പോ സൈക്കിൾ അധികമായി ഓടിക്കേണ്ടി വന്നത് 800 കിലോ മീറ്റർ..

ഇനി കർദൂം​ഗ് ലാ കയറണം. പിന്നെ അടുത്ത രാജ്യത്തേക്ക്. രാജ്യങ്ങള്‍ ചുറ്റി സിം​ഗപ്പൂരെത്തുമ്പോൾ മൂന്നു വർഷമെടുക്കും. ഫൈസലിന്റെ യാത്രക്കൊപ്പം...

Content Highlights: bicycle journey to Singapore from kerala during Covid Lock Down, Faizal Outlaw

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented