Photo: twitter.com
മഞ്ചേരി: 'നിങ്ങള്‍ നോക്കണം ഏതെങ്കിലും വമ്പന്‍ താരമോ ബിഗ് നെയിംസോ ഒന്നും കളിക്കുന്നില്ല മലപ്പുറത്ത്, എന്നിട്ടും ഈ താരങ്ങള്‍ക്ക് ഇവിടുത്തെ കാണികള്‍ നല്‍കുന്ന പ്രോത്സാഹനം കണ്ടറിയേണ്ടത് തന്നെയാണ്', പറയുന്നത് മറ്റാരുമല്ല കേരള രഞ്ജി ട്രോഫി ടീ പരിശീലകന്‍ ടിനു യോഹന്നാനാണ്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന കേരള - പഞ്ചാബ് മത്സരം കാണാനെത്തിയതായിരുന്നു അദ്ദേഹം.
കേരളം സെമിയിലെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മികച്ച നിലവാരമുള്ള കളിയാണ് കേരള ടീം പഞ്ചാബിനെതിരേ കാഴ്ചവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കളിയുടെ എല്ലാ മേഖലയിലും പുലര്‍ത്തിയ മികവ് തന്നെയാണ് ടീമിനെ സെമിയിലെത്തിച്ചത്. നല്ല ഫിറ്റ്‌നസും സ്റ്റാമിനയുമുള്ള താരങ്ങളാണ് കേരള ടീമിലുള്ളതെന്നും ടിനു പറഞ്ഞു. ഇക്കാരണത്താല്‍ തന്നെ ഈ ടീം കപ്പടിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: tinu yohannan about kerala santosh trophy team s semi entry
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..