Photo: AIFF
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങളുടെ സമയത്തില്‍ മാറ്റം. 8.30-നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങള്‍ രാത്രി എട്ടിനായിരുന്നു. നോമ്പുതുറന്ന ശേഷം ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ എത്താനാണ് സമയം മാറ്റിയത്. പെരുന്നാള്‍ പ്രമാണിച്ച് ഫൈനല്‍ മേയ് മൂന്നിലേക്ക് മാറ്റണമെന്ന ആവശ്യമുണ്ടായിരുന്നു. എന്നാല്‍, രണ്ടിനുതന്നെ ഫൈനല്‍ നടത്താനാണ് തീരുമാനം.
ഏപ്രില്‍ 28-ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളം കര്‍ണാടകയെ നേരിടും. ഏപ്രില്‍ 29-ന് നടക്കുന്ന രണ്ടാം സെമിയില്‍ മണിപ്പുര്‍ പശ്ചിമ ബംഗാളിനെ നേരിടും. രണ്ട് സെമി ഫൈനലുകളും, ഫൈനലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്.
ടിക്കറ്റ് വില കൂടും
സെമിക്കും ഫൈനലിനും ടിക്കറ്റുനിരക്ക് കൂടും. ഗാലറി ടിക്കറ്റിന് സെമിക്ക് 150 രൂപയും ഫൈനലിന് 200 രൂപയുമാക്കും. കസേര ടിക്കറ്റിന് സെമിക്ക് 300 രൂപയും ഫൈനലിന് 400 രൂപയുമാകും. വി.ഐ.പി. കസേര ടിക്കറ്റിന് നിലവിലുള്ള തുക തുടരും. കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പ്പന മത്സരദിവസം 4.30-ന് തുടങ്ങും. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെ ആക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം ബുധനാഴ്ച തുടങ്ങും. മത്സരദിവസം വൈകീട്ട് മൂന്ന് മണിയോടെ ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം അവസാനിപ്പിക്കും. വെബ്‌സൈറ്റ് - https://santoshtrophy.com മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് അതുപയോഗിച്ച് സെമി, ഫൈനല്‍ മത്സരങ്ങള്‍ കാണാം. കാണികള്‍ 7.30-ന് മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം.
Content Highlights: time change in Santosh Trophy semi-finals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..