പഞ്ചാബ്-രാജസ്ഥാൻ മത്സരത്തിൽ നിന്ന് | Photo: twitter/ Indian Football
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഗ്രൂപ്പ് എയില്‍ നിന്ന് രാജസ്ഥാന്‍ സെമി ഫൈനല്‍ കാണാതെ പുറത്ത്. കളിച്ച മൂന്നു മത്സരങ്ങളിലും രാജസ്ഥാന്‍ പരാജയപ്പെട്ടു. ബുധനാഴ്ച്ച നടന്ന മത്സരത്തില്‍ പഞ്ചാബിനോട് എതിരില്ലാത്ത നാല് ഗോളിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. പഞ്ചാബിനായി തരുണ്‍ സ്ലാതിയ ഇരട്ട ഗോള്‍ കണ്ടെത്തി. അമര്‍പ്രീത് സിങ്ങ്, പര്‍മ്ജിത് സിങ്ങ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
കളി തുടങ്ങി 38-ാം മിനിറ്റില്‍ പഞ്ചാബ് ലീഡെടുത്തു. പ്രതിരോധ താരം ബോക്സിലേക്ക് ഉയര്‍ത്തി നല്‍ക്കിയ പാസില്‍ നിന്ന് ലഭിച്ച അവസരം മന്‍വീര്‍ സിങ്, അമര്‍പ്രീതിന് ഹെഡ് ചെയ്ത് നല്‍ക്കി. കിട്ടിയ അവസരം ഇടതുകാലുകൊണ്ട് അടിച്ച് അമര്‍പ്രീത് ഗോളാക്കി മാറ്റുകയായിരുന്നു.
63ാം മിനിറ്റില്‍ല്‍ പഞ്ചാബ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ പഞ്ചാബ് താരം മന്‍വിര്‍ സിങിനെ ബോക്സില്‍ നിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മധ്യനിരതാരം പര്‍മ്ജിത് സിങ് ഗോളാക്കി മാറ്റുകയായിരുന്നു.
70ാം മിനിറ്റില്‍ല്‍ പഞ്ചാബ് മൂന്നാം ഗോള്‍ നേടി. രാജസ്ഥാന് ലഭിച്ച കോര്‍ണര്‍ കിക്കില്‍ വരുത്തിയ പിഴവില്‍ നിന്ന് ലഭിച്ച അവസരം പകരക്കാരനായി എത്തിയ തരുണ്‍ സ്ലാതിയ ഗോളാക്കി മാറ്റി. 81ാം മിനിറ്റില്‍ അവര്‍ ലീഡ് നാലാക്കി ഉയര്‍ത്തി. വലതു വിങ്ങില്‍ നിന്ന് ലഭിച്ച ലോങ് ത്രോ ബോക്സില്‍ നിലയുറപ്പിച്ചുരുന്നു തരുണ്‍ സ്ലാതിയ ഉഗ്രന്‍ ഹാഫ് വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു. സ്ലാതിയയുടെ രണ്ടാം ഗോള്‍.
Content Highlights: Santosh Trophy Rajasthan vs Punjab
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..