മണിപ്പൂരിന്റെ വിജയാഘോഷം | Photo: twitter/ Indian Football
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മണിപ്പൂരിന്റെ വിജയം. ടൂര്‍ണമെന്റില്‍ ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഗുജറാത്തിന്റെ സെമി ഫൈനല്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. കളിച്ച രണ്ട് മത്സരവും തോറ്റ ഗുജറാത്ത് ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ്.
മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍നേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ത്ഥ് സുരേഷ് നേടിയ സെല്‍ഫ് ഗോളും മണിപ്പൂരിന്റെ ഗോള്‍പട്ടികയില്‍ ഇടം പിടിച്ചു.
കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ ആദ്യ ഇലവനില്‍ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 47-ാം മിനിറ്റില്‍ മണിപ്പൂര്‍ ലീഡെടുത്തു. നഗരിയബം ജെനിഷ് സിങ് നല്‍കിയ പാസില്‍ മധ്യനിര താരം സുധിര്‍ ലൈതോന്‍ജം ലക്ഷ്യം കണ്ടു.
67-ാം മിനിറ്റില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്സിന് പുറത്തു നിന്ന് സോമിഷോന്‍ ഹെഡ് ചെയ്ത് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവേ സിദ്ധാര്‍ത്ഥ് സുരേഷ് സെല്‍ഫ് ഗോള്‍ അടിക്കുകയായിരുന്നു.
Content Highlights: Santosh Trophy Football Gujarat vs Manipur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..