സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിന് കേരളാ ഫുട്ബോൾ അസോസിയേഷൻ കൊച്ചിയിൽ നൽകിയ സ്വീകരണം. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മേയർ എം. അനിൽ കുമാർ, എം.പി. മാരായ ഹൈബി ഈഡൻ, ജെബി മേത്തർ, എം.എൽ.എ. മാരായ പി.വി. ശ്രീനിജൻ, അൻവർ സാദത്ത്, കെ.എഫ്.എ. പ്രസിഡന്റ് ടോം ജോസ്, ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള എന്നിവരെയും കാണാം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ
കൊച്ചി: സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരായ കേരള ടീമിന് മന്ത്രിയും പ്രതിപക്ഷ നേതാവും എം.പി.മാരും എം.എല്‍.എ.മാരും അണിനിരന്ന വേദിയില്‍ വന്‍ സ്വീകരണം. കേരള ഫുട്ബോള്‍ അസോസിയേഷനും മേത്തര്‍ ഗ്രൂപ്പും ചേര്‍ന്നാണ് കൊച്ചിയില്‍ ടീമിന് സ്വീകരണം നല്‍കിയത്. മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അടക്കമുള്ളവര്‍ പങ്കെടുത്തു.
കേരളത്തെ ഒന്നാകെ സന്തോഷിപ്പിക്കുന്ന വിജയമാണ് കേരളം നേടിയത്. അതിന് നാടിന്റെയും സര്‍ക്കാറിന്റെയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് മന്ത്രി രാജീവ് പറഞ്ഞു. കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഫൈനലിനൊടുവില്‍ ത്രില്ലര്‍ വിജയമാണ് ടീം നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
ടീം സെലക്ഷന്‍ ഘട്ടം മുതല്‍ കെ.എഫ്.എ. തന്ന പൂര്‍ണസ്വാതന്ത്ര്യത്തിന്റെയും പിന്തുണയുടെയും ഫലമാണ് ഈ വിജയമെന്ന് മറുപടിപ്രസംഗത്തില്‍ കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു.
എം.പി. മാരായ ഹൈബി ഈഡന്‍, ജെബി മേത്തര്‍, എം.എല്‍.എ.മാരായ അന്‍വര്‍ സാദത്ത്, പി.വി. ശ്രീനിജിന്‍, മേയര്‍ എം. അനില്‍കുമാര്‍, ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, കെ.എഫ്.എ. പ്രസിഡന്റ് ടോം ജോസ്, ജനറല്‍ സെക്രട്ടറി പി. അനില്‍ കുമാര്‍, രാംകോ സീനിയര്‍ ഡി.ജി.എം. എ. ഗോപകുമാര്‍, മീരാന്‍സ് ഗ്രൂപ്പ് എം.ഡി. ഫിറോസ് മീരാന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Santosh Trophy champions Kerala team was given a warm welcome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..