
സന്തോഷ് ട്രോഫി സീസൺടിക്കറ്റ് വിൽപ്പന ഫുട്ബോൾതാരം ആഷിഖ് കുരുണിയൻ പാലോളി അബ്ദുറഹ്മാന് നൽകി നിർവഹിക്കുന്നു
മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ സീസണ് ടിക്കറ്റ് വില്‍പ്പന മുണ്ടുപറമ്പ് സംഘാടകസമിതി ഓഫീസില്‍ ഫുട്ബോള്‍താരം ആഷിഖ് കുരുണിയന് ഉദ്ഘാടനംചെയ്തു. പാലോളി അബ്ദുറഹ്മാന്, കെ.പി.എം. മുസ്തഫ, ഇംപെക്സ് ഡയറക്ടര്‍ സി. ജുനൈദ് എന്നിവര്‍ക്ക് ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗാലറി, കസേര, വി.ഐ.പി. കസേര, വി.ഐ.പി. ഗ്രാന്‍ഡ് എന്നിവയുടെ സീസണ് ടിക്കറ്റുകളുടെ വില്‍പ്പന തുടങ്ങിയത്.
ജില്ലയിലെ സഹകരണ ബാങ്കുകളിലൂടെയാണ് ടിക്കറ്റുകളുടെ വിതരണം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.പി. അനില്‍, സെക്രട്ടറി എച്ച്.പി. അബ്ദുല്‍ മഹ്റൂഫ്, കെ.എ. നാസര്‍, പി. ഹൃഷികേഷ് കുമാര്‍, കെ. മനോഹരകുമാര്‍, സി. സുരേഷ്, പി. അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ടിക്കറ്റ് ലഭിക്കുന്ന ബാങ്കുകള്‍
തിരൂര്‍ അര്‍ബന്‍ ബാങ്ക്, പൊന്നാനി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മക്കരപറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ്ചേരി അര്‍ബന്‍ ബാങ്ക്, അരീക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഏടരിക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, എടവണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊണ്ടോട്ടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, നിലമ്പൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, വണ്ടൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മലപ്പുറം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, വേങ്ങര സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കോട്ടയ്ക്കല്‍ അര്‍ബന്‍ ബാങ്ക്, കോഡൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ്ചേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..