Photo: twitter.com/IndianFootball
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ മണിപ്പൂരിനെ അട്ടിമറിച്ച് ഒഡിഷ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഒഡിഷയുടെ വിജയം. 37-ാം മിനിറ്റില്‍ കാര്‍ത്തിക്ക് ഹന്‍തലാണ് ഒഡിഷയുടെ വിജയ ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പില്‍ നാലു പോയന്റുമായി ഒഡിഷ ഒന്നാമതെത്തി.
കര്‍ണാടകത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഒഡിഷ ഇറങ്ങിയത്. കളിയുടെ തുടക്കം മുതല്‍ തന്നെ ഒഡിഷയുടെ ആക്രമണത്തിനാണ് സ്‌റ്റേഡിയം സാക്ഷിയായത്. പിന്നാലെ 37-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളെത്തി. ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ കാര്‍ത്തിക്ക് ഹന്‍തല്‍ മണിപ്പൂര്‍ പ്രതിരോധ താരങ്ങളെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.
പകരക്കാരനായെത്തിയ ബഡീപര്‍ മൊയോണ്‍ 47-ാം മിനിറ്റില്‍ മണിപ്പൂരിനായി പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായിരുന്നു. തുടര്‍ന്നും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ആര്‍ക്കും പന്ത് വലയിലെത്തിക്കാനായില്ല.
Content Highlights: Santosh Trophy 2022 Odisha stuns Manipur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..