Photo: www.the-aiff.com
കോട്ടപ്പടി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഞായറാഴ്ച നടന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ കര്‍ണാടകയും ഒഡിഷയും സമനിലയില്‍ പിരിഞ്ഞു. ആറു ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഇരു ടീമും മൂന്ന് ഗോളുകള്‍ വീതം നേടി.
കിക്കോഫ് മുതല്‍ കര്‍ണാടക മികവ് കാട്ടിയെങ്കിലും ആദ്യം ലീഡെടുത്തത് ഒഡിഷയായിരുന്നു. 15-ാം മിനിറ്റില്‍ ചന്ദ്ര മുദുലി നല്‍കിയ ക്രോസ് വലയിലെത്തിച്ച് ജാമിര്‍ ഓറമാണ് ഒഡിഷയെ മുന്നിലെത്തിച്ചത്. എന്നാല്‍ 29-ാം മിനിറ്റില്‍ പ്രശാന്ത് നല്‍കിയ ക്രോസ് വലയിലെത്തിച്ച് സുധീര്‍ കൊട്ടികെല കര്‍ണാടകയെ ഒപ്പമെത്തിച്ചു. 34-ാം മിനിറ്റില്‍ ബാവു നിഷാദിലൂടെ കര്‍ണാടക ലീഡെടുത്തു. 62-ാം മിനിറ്റില്‍ ഒഡിഷ പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് സുധീര്‍ കൊട്ടികെല തന്റെ രണ്ടാം ഗോള്‍ നേടിയതോടെ കര്‍ണാടക 3-1ന് മുന്നിലെത്തി.
എന്നാല്‍ 65-ാം മിനിറ്റില്‍ ബികാഷ് കുമാര്‍ സഹൂയിലൂടെ ഒഡിഷ തങ്ങളുടെ രണ്ടാം ഗോള്‍ നേടി. 76-ാം മിനിറ്റില്‍ ചന്ദ്ര മുദുലിയുടെ റോക്കറ്റ് ഷോട്ട് വലയിലെത്തിയതോടെ ഒഡിഷ ഒപ്പമെത്തി. തുടര്‍ന്ന് ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
Content Highlights: santosh trophy 2022 Odisha bounce back against Karnataka match ends in a draw
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..