.jpg?$p=2922c1a&f=16x10&w=856&q=0.8)
Photo: AIFF
മഞ്ചേരി: സന്തോഷ് ട്രോഫിയില്‍ ഗുജാത്തിനെ തകര്‍ത്ത് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി ഒഡിഷ. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ ജയം. രണ്ടാം പകുതിയുടെ അവസാന പത്ത് മിനിറ്റില്‍ മൂന്ന് ഗോളുകളാണ് വീണത്.
ഒഡിഷയ്ക്കായി ചന്ദ്ര മുദുലി ഇരട്ട ഗോള്‍ നേടി. റൈസന്‍ ടുഡുവാണ് അവരുടെ മറ്റൊരു സ്‌കോറര്‍.
കളിയാരംഭിച്ച് 37-ാം മിനിറ്റില്‍ ഒഡിഷ മുന്നിലെത്തി. അര്‍പന്‍ ലാക്ര എടുത്ത കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഗുജറാത്ത് താരങ്ങള്‍ വരുത്തിയ പിഴവ് മുതലെടുത്ത് ചന്ദ്ര മുദുലി ഒഡിഷയുടെ ആദ്യ ഗോള്‍ നേടി.
ഒടുവില്‍ 78-ാം മിനിറ്റിലാണ് ഗുജറാത്ത് സമനില ഗോള്‍ കണ്ടെത്തുന്നത്. മുഹമ്മദ് മറൂഫ് മൊല്ല നല്‍കിയ പാസ് പ്രഭല്‍ദീപ് ഖാരെ വലയിലെത്തിക്കുകയായിരുന്നു. 88-ാം മിനിറ്റില്‍ ചന്ദ്ര മുദുലിയിലൂടെ ഒഡിഷ വീണ്ടും ലീഡെടുത്തു. അര്‍പന്‍ ലാക്ര നല്‍കിയ പന്ത് പോസ്റ്റിന് മുന്നില്‍ നിന്നിരുന്ന ചന്ദ്ര മുദുലി ഗോളാക്കി മാറ്റുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ ജയമുറപ്പിച്ച് റൈസന്‍ ടുഡു ഒഡിഷയുടെ മൂന്നാം ഗോള്‍ നേടി.
ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഗുജറാത്ത് മത്സരത്തില്‍ തങ്ങളുടെ രണ്ടാം ഗോള്‍ നേടി. കോര്‍ണര്‍ കിക്കിനിടെ ജയ്കനാനിയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി, താരം തന്നെ വലയിലെത്തിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..