Photo: AIFF
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് സെമി ഉറപ്പിച്ച ആദ്യ ടീമായി മണിപ്പൂര്‍. ശനിയാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ കര്‍ണാടകയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് മണിപ്പൂരിന്റെ സെമി പ്രവേശനം.
ലുന്‍മിന്‍ലെന്‍ ഹോകിപ് മണിപ്പൂരിനായി ഇരട്ട ഗോളുകളുമായി തിളങ്ങി. സോമിഷോണ്‍ ഷിറകാണ് മൂന്നാം ഗോള്‍ നേടിയത്. നാല് കളികളില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റോടെയാണ് മണിപ്പൂര്‍ സെമിയിലെത്തിയത്.
കളിയുടെ തുടക്കം മുതല്‍ തന്നെ മണിപ്പൂര്‍ ആക്രമണ ഫുട്‌ബോളിന്റെ കെട്ടഴിച്ചു. 19-ാം മിനിറ്റില്‍ വലതു വിങ്ങില്‍ കര്‍ണാടക ഡിഫന്‍ഡര്‍ ദര്‍ശന്‍ വരുത്തിയ പിഴവില്‍ നിന്നായിരുന്നു മണിപ്പൂരിന്റെ ആദ്യ ഗോള്‍. പന്ത് ലഭിച്ച സോമിഷോണ്‍ ഷിറക് അത് ബോക്‌സിലേക്ക് നീട്ടി. ബോക്സില്‍ രണ്ട് കര്‍ണാടക ഡിഫന്‍ഡര്‍മാര്‍ ഉണ്ടായിരുന്നിട്ടും ഹോകിപ് പന്ത് വലയിലെത്തിച്ചു.
42-ാം മിനിറ്റില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി. വലത് വിങ്ങിലൂടെ ബോളുമായി മുന്നേറിയ ഹോകിപ് പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി ഒറ്റയാന്‍ മുന്നേറ്റത്തിനൊടുവില്‍ ഗോളാക്കി മാറ്റുകയായിരുന്നു.
പിന്നാലെ 44-ാം മിനുട്ടില്‍ സോമിഷോണ്‍ ഷിറക് മണിപ്പൂരിന്റെ ഗോള്‍പട്ടിക തികച്ചു. വലതു വിങ്ങിലൂടെ മുന്നേറിയ ഷിറക് അടിച്ച പന്ത് കര്‍ണാടകന്‍ ഗോള്‍കീപ്പര്‍ ജയന്ത്കുമാര്‍ തട്ടിയെങ്കിലും റീബൗണ്ട് വന്ന പന്ത് താരം വലയിലെത്തിക്കുകയായിരുന്നു.
Content Highlights: Santosh Trophy 2022 Manipur beat Karnataka to enter semifinals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..