Photo: twitter.com/IndianFootball
മൂന്ന് ജയം, ഒരു സമനില. സന്തോഷ് ട്രോഫി ഫുട്ബോളില്‍ ആദ്യ റൗണ്ടില്‍ കേരളം തകര്‍ത്താടി. ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയും ഉറപ്പിച്ചു. കേരള മുന്നേറ്റത്തിന് തന്ത്രങ്ങളൊരുക്കുന്ന പരിശീലകന്‍ ബിനോ ജോര്‍ജ് സംസാരിക്കുന്നു...
ആദ്യ റൗണ്ടിലെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു..
എല്ലാവരും നന്നായി കളിച്ചു. അറ്റാക്കിങ് ഫുട്ബോള്‍ കളിക്കാനായിരുന്നു തീരുമാനം. അത് നന്നായി നടപ്പാക്കി. ചെറിയ ചെറിയ പാകപ്പിഴകളുണ്ടായിരുന്നു. അതിനൊക്കെ പരിഹാരം കണ്ടെത്തിയിട്ടായിരിക്കും സെമി ഫൈനലിനിറങ്ങുക.
ആദ്യ റൗണ്ടില്‍ കണ്ട പോസിറ്റീവ് വശം... നന്നാക്കേണ്ട മേഖല
ബെഞ്ച് സ്ട്രെങ്താണ് എടുത്തുപറയേണ്ടത്. ആരെ സബ്‌സ്റ്റിറ്റിയൂട്ടായി ഇറക്കിയാലും അവര്‍ നന്നായി കളിക്കുന്നുണ്ട്. ബംഗാളിനെതിരെയും മേഘാലയയ്‌ക്കെതിരെയും പഞ്ചാബിനെതിരെയും നമ്മുടെ പകരക്കാര്‍ അസാധ്യമായ പ്രകടനം കാഴ്ചവെച്ചു. പദ്ധതികളെല്ലാം കൃത്യമായി നടപ്പാക്കാനും അവര്‍ക്ക് സാധിച്ചു. ഇത് നല്ല ആത്മവിശ്വാസം നല്‍കുന്നുണ്ട്.
പ്രതിരോധത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ നമ്മള്‍ കണ്ടു. പ്രതിരോധതാരങ്ങള്‍ തമ്മില്‍ ചെറിയ ആശയക്കുഴപ്പമുണ്ടായിരുന്നു. അതുപോലെ മധ്യനിരയും മുന്നേറ്റവും തമ്മില്‍ ഏകോപനത്തില്‍ കുറവുണ്ട്. നോക്കൗട്ട് റൗണ്ടിന് ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും.
സെമിയിലേക്കുള്ള ഒരുക്കങ്ങള്‍
ഒഡീഷ, കര്‍ണാടക, മണിപ്പുര്‍... ഈ മൂന്ന് ടീമുകളില്‍ ആരെങ്കിലും ഒരാളായിരിക്കും എതിരാളി. എന്നാല്‍, ആര് വന്നാലും തോല്‍പ്പിക്കാനാവും എന്നാണ് പ്രതീക്ഷ. ബംഗാളിനെതിരെയും പഞ്ചാബിനെതിരെയും കടുത്ത മത്സരങ്ങളായിരുന്നു. അതിന്റെ അനുഭവസമ്പത്ത് സെമിയിലും പ്രകടമാകും.
ബംഗാള്‍-കേരളം ഫൈനല്‍ ഉണ്ടായാല്‍, ആദ്യ റൗണ്ടിലെ പോലെയായിരിക്കില്ലെന്ന് ബംഗാള്‍ പരിശീലകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണം
കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഗ്രൗണ്ടിലിറങ്ങുമ്പോള്‍ അതിനുള്ള മറുപടി നല്‍കും.
Content Highlights: santosh trophy 2022 kerala team coach bino george reacts before knock out stage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..