Photo: twitter.com/IndianFootball
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഗുജറാത്തിനെ തകര്‍ത്ത് കര്‍ണാടക സെമിയില്‍. തിങ്കളാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് കര്‍ണാടക ഗുജറാത്തിനെ തകര്‍ത്തുവിട്ടത്.
തിങ്കളാഴ്ച വൈകീട്ട് നടന്ന ആദ്യ മത്സരത്തില്‍ സര്‍വീസസ് ഒഡിഷയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് കര്‍ണാടകയ്ക്ക് സെമിയിലെത്താനുള്ള സാധ്യത തെളിഞ്ഞത്. ഇരു ടീമും ഏഴു പോയന്റ് വീതം നേടുകയും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയിലായതും കാരണം ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക ഒഡിഷയെ മറികടന്ന് സെമിയിലെത്തിയത്. ഗുജറാത്തിനെതിരായ നാലു ഗോള്‍ ജയമാണ് കര്‍ണാടകയെ തുണച്ചത്. 28-ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളമാണ് കര്‍ണാകയുടെ എതിരാളി.
കര്‍ണാടകയ്ക്കായി സുധീര്‍ കൊട്ടികെല ഇരട്ട ഗോളുകള്‍ നേടി. 12, 29 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 28-ാം മിനിറ്റില്‍ കമലേഷ്, 60-ാം മിനിറ്റില്‍ മഗേഷ് സെല്‍വ എന്നിവരാണ് കര്‍ണാടക ടീമിന്റെ മറ്റ് ഗോളുകള്‍ നേടിയത്.
Content Highlights: santosh trophy 2022 Karnataka thrash Gujarat 4-0 to make it to the semis
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..