Photo: twitter.com/IndianFootball
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബി ഗ്രൂപ്പില്‍ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ജേതാക്കളായ സര്‍വീസസിനെ തകര്‍ത്ത് മണിപ്പൂര്‍. മികച്ച കളി പുറത്തെടുത്ത മണിപ്പൂര്‍ ടീം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സര്‍വീസസിനെ തകര്‍ത്തുവിട്ടത്.
കളിയാരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ ജെനിഷ് സിങ്ങിലൂടെ മണിപ്പൂര്‍ ലീഡെടുത്തു. പിന്നാലെ 50-ാം മിനിറ്റില്‍ ലുന്‍മിന്‍ലെന്‍ ഹോക്കിപ്പിലൂടെ അവര്‍ രണ്ടാം ഗോള്‍ നേടി. മണിപ്പൂരിന് അനുകൂലമായി ലഭിച്ച ഒരു കോര്‍ണര്‍ ഹോക്കിപ്പ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് 74-ാം മിനിറ്റില്‍ മണിചന്ദ് സിങ്ങിന്റെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ സര്‍വീസസ് ഡിഫന്‍ഡര്‍ സുനിലിന്റെ ദേഹത്ത് തട്ടി പന്ത് വലയിലെത്തിയതോടെ മണിപ്പൂരിന്റെ അക്കൗണ്ടില്‍ മൂന്നാം ഗോളുമായി.
Content Highlights: Santosh Trophy 2022 grand victory for Manipur against defending champions Services
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..