സന്തോഷ് ട്രോഫി; ഗുജറാത്തിനെ തകര്‍ത്തു, ആദ്യ ജയം സ്വന്തമാക്കി സര്‍വീസസ്


Photo: twitter.com/IndianFootball

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ സര്‍വീസസിന് ആദ്യ ജയം. ഗുജറാത്തിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സര്‍വീസസ് തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് നിലവിലെ ചാമ്പ്യന്‍മാര്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചത്.

നിഖില്‍ ശര്‍മ, കൃഷ്ണകണ്ഠ സിങ്, പിന്റു മഹാത എന്നിവരാണ് സര്‍വീസസിനായി സ്‌കോര്‍ ചെയ്തത്. ഗുജറാത്തിന്റെ ഏക ഗോള്‍ ജയ് കനാനി നേടി.

മണിപ്പൂരിനെതിരേ പരാജയപ്പെട്ട ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് സര്‍വീസസ് ഇന്ന് ആദ്യ ഇലവനെ ഇറക്കിയത്. തുടക്കത്തില്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് സര്‍വീസസ് ആയിരുന്നെങ്കിലും ആദ്യ ഗോള്‍ നേടിയത് ഗുജറാത്തായിരുന്നു. 20-ാം മിനിറ്റില്‍ വലതു വിങ്ങില്‍ നിന്ന് പ്രണവ് രാമചന്ദ്ര കന്‍സെ സര്‍വീസസ് പ്രതിരോധ താരത്തെ മറികടന്ന് ഫസ്റ്റ് ബോക്സിലേക്ക് നല്‍കിയ പന്ത് ജയ് കനാനി വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് സര്‍വീസസ് സമനില ഗോള്‍ നേടി. റൊണാള്‍ഡോ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഗുജറാത്ത് പ്രതിരോധം വരുത്തിയ പിഴവില്‍ നിന്ന് നിഖില്‍ ശര്‍മ പന്ത് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സര്‍വീസസ് മത്സരത്തില്‍ ലീഡെടുത്തു. വിവേക് കുമാറിന്റെ ഗോള്‍ ശ്രമത്തില്‍ നിന്ന് പന്ത് ലഭിച്ച കൃഷ്ണകണ്ഠ സിങ് പന്ത് അനായാസം വലയിലെത്തിച്ചു. തുടര്‍ന്ന് 85-ാം മിനിറ്റില്‍ പിന്റു മഹാതയിലൂടെ സര്‍വീസസ് തങ്ങളുടെ ഗോള്‍പട്ടിക തികച്ചു. ഇടതു വിങ്ങില്‍ നിന്ന് കൃഷ്ണകണ്ഠ സിങ് നല്‍കിയ ക്രോസ് പിന്റു ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

Content Highlights: Santosh Trophy 2021-22 Services beat Gujarat to clinch first victory

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented